അല്‍ - ഐനില്‍ കനത്തമഴ

by General | 20-07-2019 | 237 views

അല്‍ഐന്‍: അല്‍ഐനില്‍ വെള്ളിയാഴ്ച കനത്തമഴ പെയ്തു. പലയിടങ്ങളിലും ആലിപ്പഴവര്‍ഷമുണ്ടാവുകയും വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ചെയ്തു.

രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉച്ചയോടെ ചെറിയ ചാറ്റലോടെ തുടങ്ങിയ മഴ പിന്നീട് കനത്തു. പല റോഡുകളിലും വെള്ളം കയറി. സാക്കിര്‍, അല്‍ ഹിലി, അല്‍ ഹിയാര്‍, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മഴ ലഭിച്ചു. പല റോഡുകളിലും വെള്ളം കയറി. വര്‍ധിച്ച അന്തരീക്ഷ ഊഷ്മാവില്‍നിന്ന് ആശ്വാസം പകരുന്നതായി മഴ.

Lets socialize : Share via Whatsapp