ദോഹയില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം

by International | 20-07-2019 | 196 views

ദോഹ: അല്‍ ഗരാഫയിലെ താനി ബിന്‍ ജാസിം സ്ട്രീറ്റിലെ (ഇത്തിഹാദ് ഇന്‍റര്‍ സെക്‌ഷന്‍) അല്‍ ഹനാ സ്ട്രീറ്റ് ഇന്ന് മുതല്‍ ഭാഗികമായി അടയ്ക്കും. 18 മാസത്തേക്കാണ് ഗതാഗതം നിയന്ത്രിക്കുന്നത്. താനി ബിന്‍ ജാസിം സ്ട്രീറ്റിന്‍റെ കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള പാതയും അടയ്ക്കും. താനി ബിന്‍ ജാസിം സ്ട്രീറ്റില്‍ നിന്ന് മദീനത്ത് ഖലീഫയിലേക്ക് വരുന്ന വാഹനങ്ങള്‍ അല്‍ ഹനാ സ്ട്രീറ്റിലേക്ക് തിരിഞ്ഞ് യു ടേണ്‍ എടുത്ത് വലത്തേക്ക് തിരിഞ്ഞാല്‍ താനി ബിന്‍ സ്ട്രീറ്റിന്‍റെ കിഴക്ക് ഭാഗത്തേക്കാണ് പോകേണ്ടത്.

മദീനത്ത് ഖലീഫയുടെ പടിഞ്ഞാറ് നിന്ന് അല്‍ ഗരാഫ വഴി താനി ബിന്‍ ജാസിം സ്ട്രീറ്റിലേക്ക് എത്തുന്നവര്‍ വലത്തേക്ക് തിരിഞ്ഞ് അല്‍ മനാ സ്ട്രീറ്റിലേക്കും അവിടെ നിന്ന് ലാന്‍ഡ്മാര്‍ക്ക് മാളിന് സമീപത്തെ അല്‍ മര്‍ഖിയ സ്ട്രീറ്റില്‍ നിന്ന് പുതിയ യു ടേണ്‍ എടുത്ത് അല്‍ ഹനാ സ്ട്രീറ്റ് വഴി താനി ബിന്‍ ജാസിം സ്ട്രീറ്റിലും എത്തണം.

Lets socialize : Share via Whatsapp