കുവൈത്തില്‍ ബലി പെരുന്നാളിന് 9 ദിവസത്തെ അവധിക്ക് സാധ്യത

by International | 20-07-2019 | 168 views

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈ വര്‍ഷത്തെ ബലി പെരുന്നാള്‍ അവധി അഞ്ച് ദിവസമോ അല്ലെങ്കില്‍ ഒമ്പത് ദിവസമോ ആയിരിക്കും. ദുല്‍ ഹജ്ജ് മാസപ്പിറവിയെ ആശ്രയിച്ചായിരിക്കും അവധി ദിനങ്ങളുടെ എണ്ണം തീരുമാനിക്കുക.

ദുല്‍ ഹജ്ജ് മാസം 9-ന് അറഫാ ദിനം മുതല്‍ 4 ദിവസമാണ് ഔദ്യോഗികമായ അവധി ദിനങ്ങള്‍. ഇതനുസരിച്ച്‌ ദുല്‍ ഹജ്ജ് മാസപിറവി ഓഗസ്റ്റ് 2 വെള്ളിയാഴ്ചയാണെങ്കില്‍ ഓഗസ്റ്റ് 10 ശനിയാഴ്ച അറഫാ ദിനവും ഓഗസ്റ്റ് 11 ബലിപെരുന്നാളും ആയിരിക്കും.
അങ്ങിനെയെങ്കില്‍ വാരാന്ത്യ അവധി ദിനം ആരംഭിക്കുന്ന ഓഗസ്റ്റ് 9 വെള്ളിയാഴ്ച മുതല്‍ ഓഗസ്റ്റ് 13 ചൊവ്വാഴ്ച വരെ 5 ദിവസത്തെ അവധി കഴിഞ്ഞു ഓഗസ്റ്റ് 14 ബുധനാഴ്ച മുതല്‍ പ്രവൃത്തി ദിനം ആരംഭിക്കും.

എന്നാല്‍ ഓഗസ്റ്റ് 3 നാണ് ദുല്‍ ഹജ്ജ് മാസപിറവിയെങ്കില്‍ ഓഗസ്റ്റ് 11 ഞായറാഴ്ച അറഫാ ദിനവും 12 തിങ്കള്‍ ബലിപെരുന്നാളും തുടര്‍ന്നുള്ള ചൊവ്വ, ബുധന്‍ രണ്ടു ദിവസങ്ങള്‍ക്ക് പുറമെ ഓഗസ്റ്റ് 16 വ്യാഴാഴ്ച വിശ്രമ ദിനമായി കണക്കാക്കി ഓഗസ്റ്റ് 18 ഞായറാഴ്ച മുതലായിരിക്കും പ്രവൃത്തി ദിനം ആരംഭിക്കുക.

അങ്ങിനെയെങ്കില്‍ ഓഗസ്റ്റ് 9 വെള്ളിയാഴ്ച മുതല്‍ ഓഗസ്റ്റ് 18 ഞായറാഴ്ച വരെ തുടര്‍ച്ചയായ 9 ദിവസങ്ങളാകും അവധി ലഭിക്കുക. ഇക്കാര്യം സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.

Lets socialize : Share via Whatsapp