കുവൈറ്റില്‍ സുഹൃത്തിനെ കഴുത്ത് ഞെരിച്ച്‌ കൊന്ന് മൃതദേഹം മരുഭൂമിയില്‍ ഉപേക്ഷിച്ച യുവാവിന് വധശിക്ഷ

by International | 20-07-2019 | 92 views

കുവൈറ്റ്: കുവൈറ്റില്‍ സുഹൃത്തിനെ കഴുത്ത് ഞെരിച്ച്‌ കൊന്ന് മൃതദേഹം മരുഭൂമിയില്‍ ഉപേക്ഷിച്ച യുവാവിന് കോടതി വധശിക്ഷ വിധിച്ചു. സ്വദേശി യുവാവിനാണ് സൗദി യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിച്ചത്.

യുവാവിനെ കൊലപ്പെടുത്തി മൃതദേഹം നുവൈസീബ് മരൂഭൂമിയില്‍ ഉപേക്ഷിച്ച്‌ പ്രതി രാജ്യം വിട്ടിരുന്നു. രാജ്യം വിട്ട പ്രതിയെ പിന്നീട് ഇന്‍റര്‍പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

Lets socialize : Share via Whatsapp