സൗദിയില്‍ ഭീകരവാദ കേസുകളില്‍ തടവില്‍ കഴിയുന്നത് അയ്യായിരത്തിലേറെ പേര്‍

by International | 20-07-2019 | 89 views

സൗദിയില്‍ അയ്യായിരത്തിലേറെ പേര്‍ ഭീകരവാദ കേസുകളില്‍ തടവില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. പിടിയിലായവരില്‍ ഇരുപത് ശതമാനം വിദേശികളാണ്. ഏറ്റവും പുതിയ കണക്കുപ്രകാരം 5,229 പേരാണ് സൗദിയില്‍ ഭീകരവാദ കേസുകളില്‍ തടവില്‍ കഴിയുന്നത്. ഇതില്‍ 1,028 പേര്‍ വിദേശികളാണ്. രാജ്യത്ത് ഇത്തരം കേസുകളില്‍ തടവില്‍ കഴിയുന്നവരില്‍ 19.7 ശതമാനവും വിദേശികളാണ്. നാല്‍പത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഈ പട്ടികയിലുണ്ട്.

യമനികളാണ് ഭീകരവാദ കേസുകളില്‍ ഏറ്റവും കൂടുതല്‍ പിടിയിലായ വിദേശികള്‍. 358 യമന്‍ പൗരന്മാര്‍ തടവില്‍ കഴിയുന്നു. 259 സിറിയന്‍ പൗരന്മാരും, 75 ഈജിപ്ഷ്യന്‍ പൗരന്മാരും, 73 പാക്കിസ്ഥാനികളും പിടിയിലായി. അതേസമയം, 4,201 സൗദി പൗരന്മാരും ഭീകരവാദ കേസുകളില്‍ തടവില്‍ കഴിയുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് ഭീകരവാദ കേസുകളില്‍ പിടിയിലായവരില്‍ 80.3 ശതമാനവും സൗദികള്‍ ആണ്.

Lets socialize : Share via Whatsapp