വീ​ടു​വി​ട്ടു​പോ​യ മുഹമ്മദ് പര്‍വീസ് ആലമിനെ അ​ജ്​​മാ​നി​ല്‍ നിന്ന് ക​​ണ്ടെ​ത്തി

by Sharjah | 19-07-2019 | 643 views

ഷാ​ര്‍​ജ: യൂ​ട്യൂ​ബ്​ കാ​ണേ​ണ്ടെ​ന്ന്​ പ​റ​ഞ്ഞ്​ ഫോ​ണ്‍ വാ​ങ്ങി വെ​ച്ച​തി​ന്​ ഉ​മ്മ​യോ​ട്​ പി​ണ​ങ്ങി വീ​ടു​വി​ട്ടു​പോ​യ ബാ​ല​നെ അ​ജ്​​മാ​നി​ല്‍ നിന്ന് ക​​ണ്ടെ​ത്തി. ഷാ​ര്‍​ജ മു​വൈ​ല​യി​ല്‍ താ​മ​സി​ക്കു​ന്ന ബി​ഹാ​റി കു​ടും​ബ​ത്തി​ലെ 15 വ​യ​സു​കാ​ര​ന്‍ മുഹമ്മദ് പര്‍വീസ് ആലം അജ്മാനിലെ ജനവാസ കേന്ദ്രത്തിലൂടെ ലക്ഷ്യബോധമില്ലാതെ സഞ്ചരിച്ചപ്പോള്‍ ആള്‍ക്കാര്‍ തിരിച്ചറിഞ്ഞ് പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ അജ്മാന്‍ പൊലീസ് കുട്ടിയെ കാണാനില്ലെന്ന പരാതി രജിസ്റ്റര്‍ ചെയ്ത ഷാര്‍ജാ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഷാര്‍ജാ പൊലീസ് അറിയിച്ചതനുസരിച്ച്‌ മാതാപിതാക്കളെത്തി കുട്ടിയെ തിരിച്ചറിഞ്ഞ ശേഷം തിരികെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

ബാ​ല​നെ കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന്​ അ​തീ​വ പ​രി​ഭ്രാ​ന്ത​രാ​യ കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും പൊ​ലീ​സിന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ടാ​കെ തി​ര​ച്ചി​ലി​ലാ​യി​രു​ന്നു. പി​താ​വ്​ പ​ര്‍​വേ​സ്​ കു​ഞ്ഞി​നെ ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന​വ​ര്‍​ക്ക്​ 5,000 ദി​ര്‍​ഹം പാ​രി​തോ​ഷി​ക​വും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. exclusive malayalam news

ക​ല്‍​ബ​യി​ല്‍ എ​ത്തി​യ​താ​യി സൂ​ച​ന ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ അ​വി​ടെ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും വി​ഫ​ല​മാ​യി​രു​ന്നു. ഗ​ള്‍​ഫ്​ മാ​ധ്യ​മം ഉ​ള്‍​പ്പെ​ടെ വി​വി​ധ പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന വാ​ര്‍​ത്ത​യെ തു​ട​ര്‍​ന്ന്​ മ​ല​യാ​ളി സ​മൂ​ഹ​വും പ​ര്‍​വേ​സ്​ ആ​ല​ത്തി​നാ​യി അ​ന്വേ​ഷ​ണ​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ത്തം വ​ഹി​ച്ചി​രു​ന്നു. ഒ​ടു​വി​ല്‍ മാ​താ​പി​താ​ക്ക​ളു​ടെ​യും സു​ഹൃ​​ത്തു​ക്ക​ളു​ടെ​യു​മെ​ല്ലാം പ്രാ​ര്‍​ഥ​ന​ക​ള്‍​ക്ക്​ ഉ​ത്ത​ര​മെ​ന്ന വ​ണ്ണം വ്യാ​ഴാ​ഴ്​​ച രാ​ത്രി ഏ​റെ വൈ​കി​യാ​ണ്​ സ​ന്തോ​ഷ വാ​ര്‍​ത്ത ല​ഭി​ച്ച​ത്. പ​ര്‍​വേ​സി​നെ സ്വീ​ക​രി​ക്കാ​ന്‍ ബ​ന്ധു​ക്ക​ള്‍ ഉ​ട​ന​ടി പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Lets socialize : Share via Whatsapp