
ദുബയ്: പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് ഗള്‍ഫ് നാടുകളില്‍ ജോലി ഉറപ്പാക്കാന്‍ കേരള സര്‍ക്കാരിന്റെ പദ്ധതി. നൈപുണ്യ വികാസ പരിശീലനത്തിന്റെ ഭാഗമായി ട്രെയിനിങ്ങ് പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍ കണ്ടെത്തി നല്കാന് മന്ത്രി എ കെ ബാലന് യു എ ഇ യിലെത്തി. നിരവധി കമ്പനികളുമായി മന്ത്രി ചര്‍ച്ച നടത്തി. ആദ്യ ഘട്ടത്തില്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട ആയിരത്തി മുന്നൂറു പേര്‍ക്ക് തൊഴില്‍ കണ്ടെത്തി നല്‍കുകയാണ് ലക്ഷ്യം.
യു എ ഇ യിലെ തൊഴില്‍ ദാതക്കളുടെ യോഗം മന്ത്രി എ കെ ബാലന് വിളിച്ചു ചേര്‍ത്തു. എഴുപത് സ്ഥാപന ഉടമകള്‍ യോഗത്തില്‍ പങ്കെടുത്തു. പൈപ്പ് ഫാബ്രിക്കേറ്റര്‍ ഫിറ്റര്‍, ഇന്ഡീസ്ട്രിയല് ഇലക്ട്രീഷ്യന്, വെല്‍ഡര്‍, സ്റ്റോര്‍ കീപ്പര്‍ എന്നീ തസ്തികളില്‍ നിരവധി തൊഴില്‍ സാദ്ധ്യതകള്‍ ഉണ്ട് എന്ന് അഡ്നോക്ക് അറിയിച്ചു. ഈ തസ്ഥിതയ്ക്ക് യോജിക്കും വിധം തൊഴില്‍ പരിശീലനം സര്‍ക്കാര്‍ നല്‍കുമെന്ന് എ കെ ബാലന് അറിയിച്ചു. സെക്യൂരിറ്റി, ബാങ്കിങ്ങ്, ഇന്‍ഷ്യൂറന്‍സ് തുടങ്ങിയ മേഖലകളില്‍ ജോലി ഒഴിവുള്ളതായി തൊഴില്‍ ഉടമകള്‍ പറഞ്ഞു.
ഇത്തിഹാദ് റെയില്‍ നിര്‍മ്മാണ മേഖലയിലെ തൊഴില്‍ സാധ്യതകളെ കുറിച്ച് എ കെ ബാലന് ആരാഞ്ഞു. തൊഴില്‍ പഠിപ്പിക്കുന്നതിനൊപ്പം ഇംഗ്ലീഷ് അറബി ഭാഷാകള്‍ കൂടി പഠിപ്പിച്ചാണ് യുവാക്കളെ ഗള്‍ഫിലേക്ക് ജോലിക്ക് അയക്കുക എന്ന് എ കെ ബാലന് പറഞ്ഞു. ഉദ്യോഗാര്‍ത്ഥികളെ വിദേശത്തേക്ക് ജോലിക്ക് എത്തിക്കുന്നതിന്റെ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പട്ടിക-വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷയും സംബന്ധിച്ചു.