സ​ലാ​ല​യു​ടെ മ​ണ്ണും മ​ന​സ്സും കു​ളി​ര്‍​പ്പി​ച്ച്‌​ ഖ​രീ​ഫ്​ മ​ഴ... ഹോ​ട്ട​ലു​ക​ളി​ലെ ബു​ക്കി​ങ്ങി​ല്‍ വ​ര്‍​ധ​ന

by Travel | 17-07-2019 | 438 views

സ​ലാ​ല: സ​ലാ​ല​യു​ടെ മ​ണ്ണും മ​ന​സ്സും കു​ളി​ര്‍​പ്പി​ച്ച്‌​ ഖ​രീ​ഫ്​ മ​ഴ മു​റു​കി​യ​തോ​ടെ ഹോ​ട്ട​ലു​ക​ളി​ലെ ബു​ക്കി​ങ്​ തി​ര​ക്കും ഏ​റി. നി​ര​വ​ധി ബു​ക്കി​ങ്ങു​ക​ളും അ​ന്വേ​ഷ​ണ​ങ്ങ​ളു​മാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ല​ഭി​ച്ച​തെ​ന്ന്​ ഹോ​ട്ട​ല്‍ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​റ​ഞ്ഞു. ഖ​രീ​ഫ്​ സീ​സ​ണ്​ ജൂ​ണ്‍ 21-ന്​ ​തു​ട​ക്ക​മാ​യെ​ങ്കി​ലും സ​ലാ​ല ന​ഗ​ര​ത്തി​ല്‍ കാ​ര്യ​മാ​യ മ​ഴ ല​ഭി​ച്ചി​രു​ന്നി​ല്ല. ചൂ​ടേ​റി​യ അ​ന്ത​രീ​ക്ഷ​ത്തി​ന്​ ശ​മ​ന​മാ​യി ഇ​ക്ക​ഴി​ഞ്ഞ വാ​രാ​ന്ത്യം മു​ത​ലാ​ണ്​ കാ​ര്യ​മാ​യ മ​ഴ ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം പെ​യ്​​ത മ​ഴ​യു​ടെ ഫ​ല​മാ​യി സ​ലാ​ല​യു​ടെ അ​ന്ത​രീ​ക്ഷം ത​ണു​ത്തി​ട്ടു​ണ്ട്.

ജൂ​ണ്‍ 21-ന്​ ​സീ​സ​ണ്‍ ആ​രം​ഭി​ച്ച ശേ​ഷം പൊ​തു​വെ ത​ണു​ത്ത നി​ല​യി​ലാ​യി​രു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​ന്​ ക​ഴി​ഞ്ഞ മൂ​ന്ന്​ ദി​വ​സ​ങ്ങ​ളി​ലാ​യി മാ​റ്റ​മു​ണ്ടെ​ന്ന്​ വി​വി​ധ റി​സോ​ര്‍​ട്ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​റ​ഞ്ഞു. അ​തി​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​യു​ണ്ട്. അ​ന്വേ​ഷ​ണ​ങ്ങ​ളും ബു​ക്കി​ങ്ങു​ക​ളും ല​ഭി​ക്കു​ന്നു​ണ്ട്. ഖ​രീ​ഫ്​ സീ​സ​ണിനെ കു​റി​ച്ചുള്ള ധാ​ര​ണ​യി​ല്ലാ​യ്​​മ​യാ​ണ്​ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ്​ വൈ​കാ​ന്‍ കാ​ര​ണ​മെ​ന്നും ഈ ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​റ​ഞ്ഞു. സീ​സ​ണ്‍ ആ​രം​ഭി​ച്ച അ​ന്നു​മു​ത​ല്‍ ദ​ല്‍​ഖൂ​ത്തും റ​ഖി​യൂ​ത്തും അ​ട​ക്കം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ഴ​യു​ണ്ട്. മ​ല​​മ്പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കോ​ട​മ​ഞ്ഞു​മു​ണ്ട്. മ​നോ​ഹ​ര​ങ്ങ​ളാ​യ കാ​ഴ്​​ച​ക​ള്‍ കൂ​ടു​ത​ലും അ​വി​ടെ​യാ​ണ്.

സ​ഞ്ചാ​രി​ക​ളി​ല്‍ പ​ല​രും സ​ലാ​ല​യി​ല്‍ മ​ഴ​യെ​ത്തി​യാ​ല്‍ മാ​ത്ര​മേ വ​രിക​യു​ള്ളൂ. സ​ലാ​ല​യി​ല്‍ മ​ഴ​യി​ല്ലെ​ന്ന​റി​ഞ്ഞാ​ല്‍ അ​വ​ര്‍ യാ​ത്ര മാ​റ്റി​ ​വെ​യ്ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യം മാ​റ്റാ​ന്‍ ടൂ​റി​സം മ​ന്ത്രാ​ല​യ​വും ദോ​ഫാ​ര്‍ ന​ഗ​ര​സ​ഭ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യ​ട​ക്കം ​പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു. സ​ലാ​ല ടൂ​റി​സം ഫെ​സ്​​റ്റി​വ​ലി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി വി​വി​ധ പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി. വാ​രാ​ന്ത്യ​ങ്ങ​ള്‍ ഒ​ഴി​ച്ചു​ള്ള ദി​ന​ങ്ങ​ളി​ല്‍ ഇ​വി​ടെ സ​ന്ദ​ര്‍​ശ​ക​രു​ടെ എ​ണ്ണം പൊ​തു​വേ കു​റ​വാ​യി​രു​ന്നു.

ഇ​ത്തീ​ന്‍ അ​ട​ക്കം മേ​ഖ​ല​ക​ളി​ലാ​യി ഖ​രീ​ഫ്​ സ​ഞ്ചാ​രി​ക​ള്‍​ക്കാ​യി ഉ​യ​ര്‍​ന്ന തമ്പു​ക​ളി​ലും ആ​ളു​ക​ള്‍ എ​ത്തി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി സ​ലാ​ല ന​ഗ​ര​ത്തി​ല്‍ ഇ​ക്കു​റി കൂ​ടു​ത​ല്‍ ദീ​പാ​ല​ങ്കാ​ര​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജൂ​ലൈ 14 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്‌​ 71,903 പേ​രാ​ണ്​ സീ​സ​ണ്‍ ആ​രം​ഭി​ച്ച ശേ​ഷം ദോ​ഫാ​റി​ല്‍ എ​ത്തി​യ​ത്. ഗ​ള്‍​ഫ്​ എ​യ​റും ഇ​ത്തി​ഹാ​ദു​മ​ട​ക്കം പ്ര​മു​ഖ വി​മാ​ന കമ്പ​നി​ക​ളെ​ല്ലാം സീ​സ​ണ്‍ മു​ന്‍​നി​ര്‍​ത്തി സ​ലാ​ല​യി​ലേ​ക്ക്​ നേ​രി​ട്ട്​ സ​ര്‍​വി​സ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സ​ലാം എ​യ​ര്‍ സ​ലാ​ല-​അ​ബൂ​ദ​ബി സ​ര്‍​വി​സും ന​ട​ത്തു​ന്നു​ണ്ട്. വി​മാ​ന​മാ​ര്‍​ഗം നേ​രി​ട്ട്​ എ​ത്താ​നു​ള്ള സൗ​ക​ര്യം ജി.​സി.​സി സ​ന്ദ​ര്‍​ശ​ക​ര്‍ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ലാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Lets socialize : Share via Whatsapp