അബുദാബിയില്‍ 45 കോടി ദിര്‍ഹത്തിന്‍റെ റോഡ് പൂര്‍ത്തിയായി

by Abudhabi | 17-07-2019 | 234 views

അബുദാബി: അബുദാബിയില്‍ മുസാണ്ടയുടെ നേതൃത്വത്തില്‍ 45 കോടി ദിര്‍ഹത്തിന്‍റെ റോഡ് പദ്ധതി പൂര്‍ത്തിയായി. അല്‍ റാഹയിലാണ് രണ്ട് ആഭ്യന്തര റോഡുകള്‍ പൂര്‍ത്തിയായത്. പത്തുലക്ഷം ചതുരശ്ര മീറ്റര്‍ നിര്‍മിതിയാണിത്.

അബുദാബിയുടെ പരിസര പ്രദേശങ്ങളിലെ ജനസംഖ്യാ വര്‍ധനയ്ക്കനുസരിച്ച്‌ അടിസ്ഥാന സൗകര്യ വികസനം നടത്തുക എന്ന ലക്ഷ്യത്തോടെ മുനിസിപ്പാലിറ്റി നഗരാസൂത്രണ വകുപ്പാണ് പദ്ധതി നടപ്പാക്കിയത്.

Lets socialize : Share via Whatsapp