ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ തായ്യാറായി ഇന്‍ഡിഗോ

by Travel | 17-07-2019 | 236 views

അബുദാബി: പ്രവാസികള്‍ക്ക് സന്തോഷിക്കാവുന്ന തീരുമാനവുമായി ഇന്‍ഡിഗോ. യുഎഇ, സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ തായ്യാറെടുക്കുന്നു. ഈ മാസം 25-ന് ദുബായ്-മുംബൈ, ജിദ്ദ-ഡല്‍ഹി സര്‍വീസുകളും ഓഗസ്റ്റ് 5-ന് കുവൈത്ത്-മുംബൈ സര്‍വീസും ആരംഭിക്കുമെന്നു എയര്‍ലൈന്‍ അറിയിച്ചു. ഇന്‍ഡിഗോയുടെ മൂന്നാമത്തെ ദുബായ്-മുംബൈ സെക്ടറില്‍ സര്‍വീസിനൊരുങ്ങുന്നത്. ജെറ്റ് എയര്‍വേയ്സ് പിന്‍വലിച്ചതോടെ ലഭ്യമായ അധിക സീറ്റാണ് ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ള മറ്റു എയര്‍ലൈനുകള്‍ക്ക് ലഭിച്ചത്.

ഉച്ചയ്ക്ക് 12.30-ന് മുംബൈയില്‍ നിന്നും യാത്ര തിരിക്കുന്ന 6ഇ 83 വിമാനം പ്രാദേശിക സമയം 2.05-ന് ദുബൈയിലെത്തും. ശേഷം തിരിച്ച്‌ 3.05-ന് പുറപ്പെട്ട് രാത്രി 8.05-ന് മുംബൈയിലെത്തും. രാത്രി 10-ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന 6ഇ 1741 വിമാനം ജിദ്ദയില്‍ പുലര്‍ച്ചെ 2.10-നെത്തും. 3-ന് ജിദ്ദയില്‍ നിന്ന് പുറപ്പെട്ട് രാവിലെ 11.15-ന് ഡല്‍ഹിയിലെത്തും. ഓഗസ്റ്റ് 5-ന് മുംബൈയില്‍ നിന്ന് പുലര്‍ച്ചെ 5.30-ന് പുറപ്പെടുന്ന 6ഇ 1766 വിമാനം കുവൈത്തില്‍ രാവിലെ 7.10-ന് എത്തും. തിരിച്ച്‌ 8.10-ന് പുറപ്പെട്ട് ഉച്ചയ്ക്കു ശേഷം 3.10-ന് മുംബൈയില്‍ എത്തും.

Lets socialize : Share via Whatsapp