യാത്രക്കാര്‍ക്ക് ചെക്ക് ഇന്‍ ബാഗേജില്‍ 40 കിലോഗ്രാം ഭാരം വരെ കരുതാമെന്ന് എയര്‍ ഇന്ത്യ ചെയര്‍മാന്‍

by Travel | 17-07-2019 | 536 views

ദുബായ്: യുഎഇ-യിലേക്ക് പറക്കുന്ന എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് ഇനി ചെക്ക് ഇന്‍ ബാഗേജില്‍ 40 കിലോഗ്രാം ഭാരം വരെ കരുതാമെന്ന് എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അശ്വനി ലൊഹാനി. ചൊവ്വാഴ്ച മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് പുതിയ മാറ്റം ലഭ്യമാകുമെന്നും  പറഞ്ഞു.

പ്രവാസി ഇന്ത്യക്കാരുടെ ആവശ്യം പരിഗണിച്ചാണ് ചെക്ക് ഇന്‍ ബാഗേജില്‍ 40 കിലോഗ്രാം ഭാരം കൈവശം വയ്ക്കാന്‍ അനുവദിച്ചത്. നേരത്തെ 30 കിലോഗ്രാം ലഗേജിനാണ് അനുവാദമുണ്ടായിരുന്നത്. ഹാന്‍ഡ് ബാഗേജില്‍ നിലവിലുള്ള ഏഴു കിലോഗ്രാം തുടരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Lets socialize : Share via Whatsapp