സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി യുഎഇ; ലക്ഷ്യം പ്രവാസി നിക്ഷേപകര്‍

by Business | 16-07-2019 | 841 views

അബുദാബി: പ്രവാസി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി യുഎഇ. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക മന്ത്രാലയം ഫീസ് നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. 102 സേവനങ്ങളുടെ ഫീസ് ഒഴിവാക്കിയും 8 എണ്ണത്തിന്‍റെ ഫീസില്‍ 50 ശതമാനം ഇളവും നല്‍കിയുമാണ് ഫീസ് ഭേദഗതി ചെയ്തിരിക്കുന്നത്.

ബിസിനസ് രംഗത്ത് വലിയ ചലനങ്ങള്‍ ഈ ഭേദഗതി സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്ന് സാമ്പത്തിക മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി പറഞ്ഞു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇതിന്‍റെ പ്രയോജനം ലഭ്യമാകും. സാമ്പത്തിക മന്ത്രാലയത്തിന്‍റെ കസ്റ്റമര്‍ ഹാപ്പിനസ് കേന്ദ്രത്തിലും ഔദ്യോഗിക വെബ്‌സൈറ്റിലും ഇളവ് നേടാനാവും.

Lets socialize : Share via Whatsapp