ദുബായ് വിനോദ കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ വര്‍ധന

by Dubai | 16-07-2019 | 541 views

ദുബായ്: ദുബായിലെ വിനോദകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2018- നെ അപേക്ഷിച്ച്‌ ഈ വര്‍ഷം ഇതുവരെ ദുബായിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചവരുടെ എണ്ണത്തില്‍ അഞ്ചുശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ദുബായിലെ പ്രമുഖ തീംപാര്‍ക്കുകളിലും റിസോര്‍ട്ടുകളിലും സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി ലെഗോലാന്‍ഡിന്‍റെയും മോഷന്‍ഗേറ്റിന്‍റെയും ഓപ്പറേറ്റര്‍മാര്‍ അറിയിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ വിദേശ സന്ദര്‍ശകര്‍ കൂടുതലായി എത്തുന്നത് ടൂറിസം രംഗത്തെ സ്ഥിരമായ വളര്‍ച്ചയുടെ തെളിവാണ്.

ഫിലിപ്പീന്‍സ് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍, യു.എ.ഇ-യിലെ ഫിലിപ്പിനോ നിവാസികള്‍ക്കായി ദുബായ് പാര്‍ക്കുകളും റിസോര്‍ട്ടുകളും അവതരിപ്പിച്ച പ്രത്യേക ഓഫര്‍ ഏകദേശം 92,000 സന്ദര്‍ശകരെയാണ് ആകര്‍ഷിച്ചത്.

Lets socialize : Share via Whatsapp