ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ വച്ച് പുകവലി... മലയാളിയുടെ പോക്കറ്റ് കാലി

by General | 16-07-2019 | 272 views

മുംബൈ: വിമാനത്തിലിരുന്ന് പുകവലിച്ചതിന് മലയാളി യുവാവ് അറസ്റ്റില്‍. പിന്നീട് 15,000 രൂപ പിഴ നല്‍കിയ ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്ന കൊല്ലം സ്വദേശി ജസോ ടി.ജെറോമാണ് (24) വിമാനത്തിന്‍റെ ടോയ്‌ലെറ്റില്‍ വെച്ച്‌ സിഗരറ്റ് വലിച്ചതിന് പിടിയിലായത്. രണ്ട് സിഗരറ്റുകളും ലൈറ്ററും ജസോയില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

വിമാനത്തില്‍ പുകവലി നിരോധനമുള്ള വിവരം തനിക്കറിയില്ലെന്ന് ജസോ പോലീസിനോടു പറഞ്ഞു. ദോഹയില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയാണ് ഇയാള്‍.

Lets socialize : Share via Whatsapp