തീര്‍ഥാടകര്‍ക്ക് 70 ലക്ഷം കുപ്പി സംസം തീര്‍ത്ഥജലം വിതരണം ചെയ്യും: സൗദി

by General | 16-07-2019 | 146 views

റിയാദ്: വിദേശ ഹജ്ജ് തീര്‍ഥാടകര്‍ക്ക് വേണ്ടി 70 ലക്ഷം കുപ്പി സംസം തീര്‍ത്ഥജലം വിതരണം ചെയ്യുമെന്ന് സൗദി. തീര്‍ഥാടകര്‍ വരുമ്പോഴും നാട്ടിലേക്ക് മടങ്ങുമ്പോഴും സംസം ബോട്ടിലുകള്‍ വിതരണം ചെയ്യും. വിമാനത്താവളങ്ങളിലും താമസ സ്ഥലങ്ങളിലും സംസം വിതരണം ചെയ്യാന്‍ സംവിധാനമുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളില്‍ സംസം എത്തിക്കാന്‍ യുണൈറ്റഡ് സംസം ഓഫീസ് സൗകര്യമൊരുക്കിയിട്ടുണ്ട്. 99 ട്രക്കുകള്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്. നൂറിലേരെ ജീവനക്കാരെ പുതുതായി നിയമിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ അഞ്ച് ലിറ്റര്‍ സംസം കൊണ്ടുപോകാമെന്നും അധികൃതര്‍ പറഞ്ഞു.

Lets socialize : Share via Whatsapp