പാ​തി​രാ​ത്രി ക​ഴി​ഞ്ഞി​ട്ടും മൊ​ബൈ​ലി​ല്‍ ക​ളി​ച്ചു... ഉ​റ​ങ്ങാ​ന്‍ പ​റ​ഞ്ഞ ദേ​ഷ‍്യ​ത്തി​ന് ഒ​മ്പ​താം ക്ലാ​സുകാരന്‍ വീ​ടു​വി​ട്ടി​റ​ങ്ങി

by Sharjah | 15-07-2019 | 452 views

ഷാ​ര്‍​ജ: പാ​തി​രാ​ത്രി ക​ഴി​ഞ്ഞി​ട്ടും മൊ​ബൈ​ലി​ല്‍ ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന മ​കന്‍റെ കൈ​യി​ല്‍ നി​ന്ന് ഫോ​ണ്‍ വാ​ങ്ങി ഉ​റ​ങ്ങാ​ന്‍ പ​റ​ഞ്ഞ ദേ​ഷ‍്യ​ത്തി​ന് മ​ക​ന്‍ വീ​ടു​വി​ട്ടി​റ​ങ്ങി. ഷാ​ര്‍​ജ മു​വൈ​ല പ്ര​ദേ​ശ​ത്തെ വീ​ട്ടി​ല്‍ നി​ന്ന് ജൂ​ലൈ നാ​ലി​ന് മു​ഹ​മ്മ​ദ് പ​ര്‍​വേ​സി​നെ (15) കാ​ണാ​താ​യ​താ​യി ബി​ഹാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

വ​സ്ത്രം, പ​ഴ്സ്, മൊ​ബൈ​ല്‍ ഫോ​ണ്‍ തു​ട​ങ്ങി​യ​വ​യൊ​ന്നും എ​ടു​ക്കാ​തെ വീ​ടു​വി​ട്ടി​റ​ങ്ങി​യ പ​ര്‍​വേ​സിന്‍റെ പ​ക്ക​ല്‍ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളൊ​ന്നു​മി​ല്ല എ​ന്ന് കു​ടും​ബം പ​റ​ഞ്ഞു. മ​ക​ന്‍ വീ​ടു വി​ട്ടി​റ​ങ്ങി​യ സ​ങ്ക​ട​ത്തി​ല്‍ ത​ക​ര്‍​ന്നി​രി​ക്കു​ക​യാ​ണ് ര​ക്ഷി​താ​ക്ക​ളും മൂ​ന്ന് സ​ഹോ​ദ​രി​മാ​രും. സം​ഭ​വ ദി​വ​സം വൈ​കു​ന്നേ​രം ഷാ​ര്‍​ജ പോ​ലീ​സി​ന് പ​രാ​തി ന​ല്‍​കി​യ പി​താ​വ് മു​ഹ​മ്മ​ദ് അ​ഫ്താ​ബ് ആ​ലം ​​ദു​ബൈ​യി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റിന്‍റെ സ​ഹാ​യം തേ​ടി. മ​ക​നെ ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യി​ക്ക​ണ​മെ​ന്ന് പൊ​തു​ജ​ന​ങ്ങ​ളോ​ട് കു​ടും​ബം അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ണ്ട്. ഡെ​ല്‍​റ്റ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. 

പ്ര​വാ​സി​ക​ളാ​യ മാ​താ​പി​താ​ക്ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും ക​ണ്ണ് തു​റ​പ്പി​ക്കു​ന്ന സം​ഭ​വ​മാ​ണി​തെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം കോ​ണ്‍​സു​ലേ​റ്റി​ലെ​ത്തി​യ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ ന​സീ​ര്‍ വാ​ടാ​ന​പ്പ​ള്ളി പ​റ​ഞ്ഞു. നി​ര​വ​ധി കു​ട്ടി​ക​ള്‍ ഇ​പ്പോ​ള്‍ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍​ക്ക് അ​ടി​മ​ക​ളാ​ണ്. കു​ട്ടി​ക​ളു​ടെ വി​കാ​ര​ങ്ങ​ളോ​ട് മാ​താ​പി​താ​ക്ക​ള്‍ കൂ​ടു​ത​ല്‍ സം​വേ​ദ​ന ​ക്ഷ​മ​ത കാ​ണി​ക്കേ​ണ്ട​തു​ണ്ട്. പെ​ട്ടെ​ന്ന്‌ അ​വ​രു​ടെ ശീ​ല​ങ്ങ​ളി​ല്‍‌ മാ​റ്റം വ​രു​ത്താ​ന്‍‌ അ​വ​രെ നി​ര്‍​ബ​ന്ധി​ക്കു​ന്ന​തി​ന് ​പ​ക​രം, സാ​വ​ധാ​നം മാ​റാ​ന്‍‌ അ​വ​രെ പ്രേ​രി​പ്പി​ക്ക​ണം.
ത​ങ്ങ​ളു​ടെ ന​ന്‍​മയ്​ക്കാ​യി​ട്ടാ​ണ് ര​ക്ഷി​താ​ക്ക​ള്‍ ശ​കാ​രി​ക്കു​ന്ന​തെ​ന്ന് കു​ട്ടി​ക​ള്‍ മ​ന​സി​ലാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​ട്ടി​യെ ക​ണ്ടെ​ത്തു​വാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. യു.​എ.​ഇ​-യി​ലെ എ​ല്ലാ എ​മി​റേ​റ്റു​ക​ളി​ലെ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്കും വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​യി​ട്ടു​ണ്ട്. എ​ന്തെ​ങ്കി​ലും വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​വ​ര്‍ 06-5138882 എ​ന്ന നമ്പ​റി​ല്‍ വി​ളി​ച്ച​റി​യി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് നി​ര്‍​ദേ​ശി​ച്ചു.

Lets socialize : Share via Whatsapp