യു.എ.ഇയില്‍  മനുഷ്യക്കടത്ത് നടത്തുന്നവര്‍ക്ക് ജീവപര്യന്തം

by General | 25-11-2017 | 524 views

ദുബായ്: യു.എ.ഇ-യില്‍ മനുഷ്യക്കടത്ത് നടത്തുന്നവര്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയുമാണെന്ന് നിയമവിദഗ്ദ്ധര്‍. 18-നും 25-നും ഇടയില്‍ പ്രായമുള്ളവരാണ് മനുഷ്യ കടത്തുകാരുടെ ഇരകളില്‍ ഭൂരിഭാഗവുമെന്ന് യു എ ഇ നാഷണല്‍ കമ്മിറ്റി ടു കോമ്പാറ്റ് ഹ്യൂമന്‍ ട്രാഫിക്കിംഗ് വ്യക്തമാക്കി.

പൊതുവെ ദരിദ്രരും വിദ്യാഭ്യാസമില്ലാത്തവരും പ്രായം കുറഞ്ഞവരുമാണ് മനുഷ്യക്കടത്തിന് ഇരയാവുക. കഴിഞ്ഞ വര്‍ഷം 106 പേര്‍ക്കെതിരെ മനുഷ്യ കടത്തിന് കേസെടുത്തു. 34 പേരെയാണിവര്‍ യുഎ ഇ-യിലേയ്ക്ക് എത്തിച്ചത്. പെണ്‍ വാണിഭ സംഘത്തിന്‍റെ കൈകളിലാണിവര്‍ അകപ്പെട്ടത്.

ഇരകള്‍ക്കും കുറ്റകൃത്യത്തിന്‍റെ തോതും അനുസരിച്ച് പ്രതികള്‍ക്കുള്ള ശിക്ഷ അഞ്ച് വര്‍ഷം മുതല്‍ ജീവപര്യന്തം വരെയാണ് തടവ്. ഒരു ലക്ഷം ദിര്‍ഹം പിഴ. മാനസിക ശാരീരിക ദൗര്‍ബല്യമുള്ളവരാണ് ഇരകളെങ്കില്‍ പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിക്കും.
Lets socialize : Share via Whatsapp