ഇന്ത്യയില്‍ ചികില്‍സ തേടുന്ന ഖത്തര്‍ പൗരന്‍മാര്‍ക്ക് ട്രീറ്റ്മെന്‍റ് വിസ വേണം

by International | 13-07-2019 | 801 views

ദോഹ: ഇന്ത്യയില്‍ ചികില്‍സ തേടുന്ന ഖത്തര്‍ പൗരന്മാര്‍ക്ക് ട്രീറ്റ്മെന്‍റ് വിസ ഉള്‍പ്പെടെയുള്ള പുതിയ നിബന്ധനകള്‍. ഖത്തര്‍ കോണ്‍സുലാര്‍ സര്‍വീസ് വിഭാഗമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഇന്ത്യയില്‍ ചികില്‍സ തേടുന്ന ഖത്തരികളായ രോഗികള്‍ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ വിവിധ നിര്‍ദേശങ്ങള്‍ പാലിക്കണം. ചികില്‍സയ്ക്കായുള്ള പ്രത്യേക ട്രീറ്റ്മെന്‍റ് വിസയാണ് രോഗിക്ക് വേണ്ടത്. രോഗിയുടെ കൂടെ വരുന്നയായാള്‍ക്ക് കംപാനിയന്‍ വിസയും വേണം. ദോഹയിലെ ഇന്ത്യന്‍ എംബസി വഴി ഈ വിസകള്‍ ലഭ്യമാകും.

ചികില്‍സ തേടാന്‍ ആഗ്രഹിക്കുന്ന ആശുപത്രിയില്‍ നിന്നുള്ള കത്താണ് മറ്റൊരു നിബന്ധന. എത്ര കാലത്തേക്കാണ് ചികില്‍സ, പ്രതീക്ഷിക്കുന്ന ചെലവ്, രോഗിയെ സ്വീകരിക്കാനുള്ള സന്നദ്ധത തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയതായിരിക്കണം ഈ കത്ത്. ആവശ്യമെങ്കില്‍ വിസാ കാലാവധി നീട്ടാനും ഈ രേഖകള്‍ ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ദോഹയിലെ ഇന്ത്യന്‍ എംബസി സന്ദര്‍ശിക്കുകയോ എംബസിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാം.

Lets socialize : Share via Whatsapp