പുതിയ ഡാറ്റ ഓഫറുമായി ഇത്തിസലാത്ത്

by Business | 24-11-2017 | 488 views

ദുബായ്: പുതിയ നോണ്‍ സ്റ്റോപ്പ്‌ ഡാറ്റ ഓഫറുമായി ഇത്തിസലാത്ത്. പ്രതി മാസം 140 ദിര്‍ഹം റിച്ചാർജിലൂടെയാണ് പുതിയ ഓഫാര്‍ ലഭിക്കുക. ബിസിനസുകാര്‍ക്ക് ഈ ഓഫാര്‍ വളരെ സഹായകമാകും. രാജ്യാന്തര കോളുകള്‍ മിനിറ്റിന് 38 ഫില്‍സ്, നാഷണല്‍ കോളുകള്‍ മിനിറ്റിന് 18 ഫില്‍സിന് തുടങ്ങിയ ഓഫറുകളും അധികമായി സ്വന്തമാക്കാൻ കഴിയും. എന്നാൽ യാതൊരു തടസ്സങ്ങളും കൂടാതെ ആളുകള്‍ക്ക് ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കുമെന്നതും ഇതിന്‍റെ പ്രത്യേകതയാണ്.

നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും ഈ ഓഫര്‍ ലഭ്യമാകും. ഈ ഓഫറിൽ ഡാറ്റ കൂടാതെ ലോക്കല്‍ വോയിസ് മിനിറ്റും ഇന്‍ട്രാ കമ്പനി കോളിങ് മിനിറ്റും ഓഫറില്‍ ലഭ്യമാകുന്നതായിരിക്കും.

Lets socialize : Share via Whatsapp