ലോകത്തെ ഏറ്റവും വലിയ ഹോട്ടല്‍ ഇനി മക്കയില്‍

by Business | 13-07-2019 | 631 views

മക്ക: ലോകത്തെ ഏറ്റവും വലിയ ഹോട്ടല്‍ മക്കയില്‍ അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. അന്താരാഷ്ട്ര ഹോട്ടല്‍ വ്യവസായ രംഗത്തെ പ്രമുഖരായ ഇന്‍റര്‍കോണ്ടിനെന്‍റല്‍ ഗ്രൂപ്പും സൗദിയിലെ മാഡ് ഇന്‍റര്‍ നാഷണലുമായി ഇത് സംബന്ധിച്ച ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. പുതിയ ഹോട്ടല്‍ വോക്കോ മക്ക എന്ന പേരിലായിരിക്കും അറിയപ്പെടുക.

സൗദിയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ മാഡ് ഇന്‍റര്‍ നാഷണലുമായി സഹകരിച്ചാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുക. 4,200 മുറികളോടെയുള്ള വോക്കോ മക്ക അടുത്ത വര്‍ഷം ആദ്യത്തോടെ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കും. വിവിധ ലോഞ്ച് ഏരിയകള്‍, ഇവന്‍റ് ഹാളുകള്‍, പ്രാര്‍ത്ഥനാ ഹാളുകള്‍, 20,000 ചതുരശ്ര മീറ്ററില്‍ റെസ്റ്റോറന്‍റും ഉള്‍ക്കൊള്ളുന്നതാണ് ഹോട്ടല്‍.

Lets socialize : Share via Whatsapp