വേഷവും വരികളും സംസ്കാരത്തിന് യോജിച്ചതല്ല; റാപ് സംഗീത താരം നിക്കി മിനാജിന്‍റെ സംഗീത പരിപാടി റദ്ദാക്കി സൗദി

by International | 13-07-2019 | 629 views

ജിദ്ദ: വേഷവും വരികളും സംസ്കാരത്തിന് യോജിച്ചതല്ല റാപ് സംഗീത താരം നിക്കി മിനാജിന്‍റെ സൗദി അറേബ്യയിലെ സംഗീത പരിപാടി റദ്ദാക്കി. ഈ മാസം 18-ന് ജിദ്ദ കിങ് അബ്ദുള്ള സ്‍പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന പരിപാടിയാണ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ റദ്ദാക്കിയത്.

നടക്കാനിരുന്ന ജിദ്ദ വേള്‍ഡ് ഫെസ്റ്റിന്‍റെ ഭാഗമായാണ് സൗദി അറേബ്യയില്‍ നിക്കി മിനാജിന്‍റെ സംഗീത പരിപാടി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അവരുടെ വേഷവും വരികളും സൗദി സംസ്കാരത്തിന് യോജിച്ചതല്ലെന്ന വാദമുയര്‍ത്തി രാജ്യത്തെ സ്ത്രീകളടക്കം രംഗത്തെത്തുകയായിരുന്നു. പരിപാടി റദ്ദാക്കണമെന്ന്, മറ്റ് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര തലത്തില്‍ തന്നെ നിരവധി ആക്ടിവിസ്റ്റുകളും നിക്കി മിനാജിനോട് ആവശ്യപ്പെട്ടു.

അതോടെ നിശ്ചയിച്ച സംഗീത പരിപാടി റദ്ദാക്കുകയായിരുന്നു. വ്യാഴാഴ്ചയിലെ മറ്റ് പരിപാടികള്‍ മുന്‍നിശ്ചയിച്ച പോലെ നടക്കുമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. 16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ജിദ്ദ വേള്‍ഡ് ഫെസ്റ്റില്‍ പ്രവേശനം.

Lets socialize : Share via Whatsapp