സൗദിയില്‍ ഓണ്‍ലൈന്‍ വ്യാപാരം കുറ്റമറ്റതാകും

by Business | 12-07-2019 | 734 views

ജി​ദ്ദ: ഉ​പ​ഭോ​ക്താ​വി​നും വ്യാ​പാ​രി​ക്കും സം​ര​ക്ഷ​ണ​വും നി​യ​മ​ലം​ഘ​ക​ര്‍ക്ക് ക​ടു​ത്ത ശി​ക്ഷ​യും ന​ല്‍​കു​ന്ന നി​യ​മ​ത്തി​ന്​ സൗ​ദി മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. ഓ​ണ്‍ലൈ​ന്‍ വ്യാ​പാ​ര​ത്തി​ന് കൃ​ത്യ​മാ​യ മാ​ര്‍ഗ​നി​ര്‍​ദേ​ശം ന​ല്‍കു​ന്ന​താ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍കി​യ പു​തി​യ ഇ-​കൊ​മേ​ഴ്‌​സ്യ​ല്‍ നി​യ​മ​ങ്ങ​ള്‍. ഓ​ണ്‍ലൈ​ന്‍ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ എ​ല്ലാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കും പു​തി​യ നി​യ​മ​ങ്ങ​ള്‍ ബാ​ധ​ക​മാ​കും. നി​യ​മ​ലം​ഘ​ക​ര്‍ക്ക് ഒ​രു ദ​ശ​ല​ക്ഷം റി​യാ​ല്‍ പി​ഴ​യു​ള്‍പ്പെ​ടെ ക​ടു​ത്ത ശി​ക്ഷ ന​ട​പ​ടി​ക​ളാ​ണ് നി​യ​മം അ​നു​ശാ​സി​ക്കു​ന്ന​ത്. ഓ​ണ്‍ലൈ​ന്‍ ഉ​പ​ഭോ​ക്താ​വി​നും വ്യാ​പാ​രി​ക്കും ഒ​രു​പോ​ലെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് പു​തി​യ നി​യ​മ​ങ്ങ​ള്‍.

ഇ​ട​പാ​ട് സ​മ​യ​ത്ത് ഉ​പ​ഭോ​ക്താ​വ് ന​ല്‍കു​ന്ന വി​വ​ര​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം, ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടേ​യും സ​വി​ശേ​ഷ​ത​ക​ള്‍, ഡെ​ലി​വ​റി​യി​ല്‍ കാ​ല​താ​മ​സം നേ​രി​ട്ടാ​ല്‍ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ള്‍, വ്യാ​ജ പ​ര​സ്യ​ങ്ങ​ള്‍ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ള്‍, ലൈ​സ​ന്‍സു​ള്ള തൊ​ഴി​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന വ്യ​വ​സ്ഥ​ക​ള്‍. കൂ​ടാ​തെ, ഇ​ല​ക്‌ട്രോ​ണി​ക് സ്‌​റ്റോ​റിന്‍റെ വി​വ​ര​ങ്ങ​ള്‍, പ​ണ​മി​ട​പാ​ട് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍, ഡെ​ലി​വ​റി, എ​ക്‌​സി​ക്യൂ​ഷ​ന്‍, നി​കു​തി, ഡെ​ലി​വ​റി ചാ​ര്‍ജ്ജ്, വി​ല വി​വ​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഉ​ള്‍പ്പെ​ടു​ത്തി​യ ക​രാ​റു​ണ്ടാ​യി​രി​ക്ക​ണം. ഇ​ല​ക്‌ട്രോ​ണി​ക് സ്‌​റ്റോ​റി​ന്‍റെ വാ​ണി​ജ്യ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​ര്‍, പേ​ര്, വി​ലാ​സം തു​ട​ങ്ങി​യ​വ അ​റി​യ​പ്പെ​ടു​ന്ന ഏ​ജ​ന്‍സി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്ക​ണം. ഉ​പ​ഭോ​ക്താ​ക്ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കും ​വി​ധം വാ​ഗ്​​ദാ​ന​ങ്ങ​ളോ, വ്യാ​ജ വ്യാ​പാ​ര മു​ദ്ര​ക​ളോ പ്ര​ച​രി​പ്പി​ക്കാ​ന്‍ പാ​ടി​ല്ല. നി​യ​മ​ലം​ഘ​ക​ര്‍ക്ക് ഒ​രു ദ​ശ​ല​ക്ഷം റി​യാ​ല്‍ വ​രെ പി​ഴ​ ചു​മ​ത്തു​ക​യോ, ഓ​ണ്‍ലൈ​ന്‍ സ്‌​റ്റോ​റി​ന്‍റെ പ്ര​വ​ര്‍ത്ത​നം ത​ട​യു​ക​യോ ചെ​യ്യും. കൂ​ടാ​തെ നി​യ​മ​ലം​ഘ​ന​ത്തിന്‍റെ പ്രാ​ധാ​ന്യ​മ​നു​സ​രി​ച്ച്‌ ഒ​ന്നോ അ​തി​ല​ധി​ക​മോ പ​ത്ര​ങ്ങ​ളി​ല്‍ നി​യ​മ​ലം​ഘ​ക​ന്‍റെ ചെ​ല​വി​ല്‍ കു​റ്റം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കും.

Lets socialize : Share via Whatsapp