
അബുദാബി: സമൂഹമാധ്യമത്തിലൂടെ ഫോട്ടോ ആവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തിയ ഏഷ്യക്കാരന് ഒരു വര്‍ഷം തടവും 21,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ച കീഴ്ക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. ശിക്ഷയ്ക്കുശേഷം പ്രതിയെ നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്. പ്രാഥമിക കോടതിയും ക്രിമിനല്‍ കോടതിയും അപ്പീല്‍ കോടതിയും ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
യുവതിയുമായി സ്നാപ് ചാറ്റിലൂടെ ബന്ധം സ്ഥാപിച്ച പ്രതി ഒട്ടേറെ സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇതിനൊടുവിലാണ് ചിത്രം അയയ്ക്കാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി സൈബര്‍ കുറ്റം ചെയ്തതായി തെളിഞ്ഞിരുന്നു.