അവധി ദിവസം പുറത്തുപോയ അഭിഷേക് പിറ്റേദിവസം തിരികെ വന്നത് സംസാരിക്കാന്‍ പോലും പറ്റാതെ അവശനായി

by International | 11-07-2019 | 326 views

അബുദാബി: മലയാളി യുവാവ് അബുദാബിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ട് നേപ്പാള്‍ പൗരന്മാര്‍ അറസ്റ്റില്‍. കണ്ണൂര്‍ ധര്‍മടം പരീക്കടവ് അലവില്‍ സ്വദേശി പക്രുപുരയില്‍ രഘുനാഥിന്‍റെയും പ്രതിഭയുടെയും മകന്‍ അഭിഷേക് (24) ആണ് അബുദാബിയില്‍ മരിച്ചത്. പുറത്തുപോയി തിരികെ എത്തിയ യുവാവിന് നടക്കാനോ സംസാരിക്കാനോ പോലും കഴിയാതെ ഇരുന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയിരുന്നില്ല.

ജൂണ്‍ 21-ന് അവധി ദിവസം പുറത്തുപോയ അഭിഷേക് അവശനിലയിലാണ് 22-ന് പുലര്‍ച്ചെ മുസഫയിലെ താമസ സ്ഥലത്ത് തിരിച്ചെത്തിയത്. സംസാരിക്കാന്‍ പോലും പറ്റാത്ത വിധം അവശനായിരുന്നു. പിന്നീട് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഒന്നര വര്‍ഷമായി അബുദാബിയിലെ അല്‍മറായ് എമിറേറ്റ്‌സ് കമ്പനിയില്‍ സെയില്‍സ് അസിസ്റ്റന്‍റാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് 2 നേപ്പാള്‍ പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Lets socialize : Share via Whatsapp