കണ്ണൂര്‍ സ്വദേശി അബുദാബിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; നേപ്പാള്‍ പൗരന്മാര്‍ അറസ്റ്റില്‍

by International | 10-07-2019 | 484 views

അബുദാബി: കണ്ണൂര്‍ ധര്‍മടം പരീക്കടവ് അലവില്‍ സ്വദേശി പക്രുപുരയില്‍ രഘുനാഥിന്‍റെയും പ്രതിഭയുടെയും മകന്‍ അഭിഷേക് (24) അബുദാബിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് 2 നേപ്പാള്‍ പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജൂണ്‍ 21-ന് അവധി ദിവസം പുറത്തുപോയ അഭിഷേക് അവശനിലയിലാണ് 22-ന് പുലര്‍ച്ചെ മുസഫയിലെ താമസ സ്ഥലത്ത് തിരിച്ചെത്തിയത്. സംസാരിക്കാന്‍ പോലും പറ്റാത്ത വിധം അവശനായിരുന്നു. പിന്നീട് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഒന്നര വര്‍ഷമായി അബുദാബിയിലെ അല്‍മറായ് എമിറേറ്റ്സ് കമ്പനിയില്‍ സെയില്‍സ് അസിസ്റ്റന്‍റാണ്. സംസ്കാരം ഇന്ന് വീട്ടുവളപ്പില്‍ നടന്നു.

Lets socialize : Share via Whatsapp