ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദിന് ‘മദര്‍ ഓഫ്​ ദി നാഷന്‍’ ബഹുമതി

by Dubai | 23-11-2017 | 455 views

അബുദാബി: യു.എ.ഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്​ ‘മദര്‍ ഓഫ്​ ദി നാഷന്‍’ ബഹുമതി. ആഗോള സംരംഭങ്ങളിലൂടെ ജീവകാരു​ണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുള്ള അംഗീകാരമായാണ് ഹിസ് ഹൈനസ് മുഹമ്മദ്​ ബിന്‍ റാഷിദിന് ഈ ബഹുമതി സമ്മാനിച്ചത്. ബുധനാഴ്​ച അബുദാബി എമിറേറ്റ്​സ്​ പാലസ്​ ഒാഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ വെച്ചാണ് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാൻ ദുബായ് ഭരണാധികാരിക്ക് ബഹുമതി കൈമാറിയത്.

ഷെയ്ഖ്​ സായിദ്​ ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാൻ സ്​ഥാപിച്ച മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ബഹുമതിയിലൂടെ താന്‍ ആദരിക്കപ്പെട്ടുവെന്ന്​ ഷെയ്ഖ് മുഹമ്മദ്​ ബിന്‍ റാഷിദ്​ പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിന്​ വേണ്ടി പ്രവർത്തിക്കുന്ന ഷെയ്‌ഖ ഫാത്തിമ ബിന്‍ത്​ മുബാറക്​ അല്‍ നഹ്യാൻ വനിതാ നേതാക്കള്‍ക്ക്​ മികച്ച മാതൃകയാണെന്നും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ യു.എ.ഇ-യുടെ മണ്ഡലങ്ങളില്‍ ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Lets socialize : Share via Whatsapp