'ഹലോ സമ്മര്‍' കാമ്പെയ്‌നുമായി അഡ്നോക്

by Business | 07-07-2019 | 675 views

ദുബായ്: വേനല്‍ക്കാലത്ത് അഡ്‌നോക് ഇന്ധന സ്റ്റേഷനുകളില്‍ നിന്ന് രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെ കാറില്‍ ഇന്ധനം നിറച്ചാല്‍ അധിക നിരക്ക് ഈടാക്കില്ല. 'ഹലോ സമ്മര്‍' കാമ്പെയ്‌ന്‍ എന്ന പദ്ധതി പ്രകാരം 'അഡ്‌നോക് വാലറ്റ്' ഉപഭോക്താക്കള്‍ക്ക് ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ സൗജന്യ ഇന്ധന സേവനങ്ങള്‍ ലഭിക്കും. നോണ്‍-വാലറ്റ് ഉപഭോക്താക്കള്‍ക്ക് ജൂലൈയില്‍ സൗജന്യ സേവനങ്ങള്‍ ലഭിക്കുമെങ്കിലും ഓഗസ്റ്റില്‍ ഇത് ലഭിക്കുന്നതിന് സൈന്‍ അപ്പ് ചെയ്യേണ്ടതുണ്ട്. നിലവില്‍ 10 ദിര്‍ഹം ആയിരുന്നു അധികമായി നല്‍കേണ്ടത്. ഇതു സംബന്ധിച്ച പ്രഖ്യാപനം ഞായറാഴ്ച നിലവില്‍ വന്നു. 

വാലറ്റ് ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് ടാഗ്, എമിറേറ്റ്സ് ഐ.ഡി അല്ലെങ്കില്‍ ഒരു 'പ്ലസ്' കാര്‍ഡ് ഉപയോഗിച്ച്‌ സേവനങ്ങള്‍ക്ക് പണമടയ്ക്കാന്‍ അവസരമുണ്ട്. സ്കീമിനായി സൈന്‍ അപ്പ് ചെയ്യാന്‍ രണ്ട് മിനിറ്റ് മാത്രമേ സമയമെടുക്കു എന്ന് കമ്പനി അറിയിച്ചു. വാഹനമോടിക്കുന്നവരെ നയിക്കാന്‍ എല്ലാ അഡ്‌നോക് സ്റ്റേഷനുകളിലും 'പ്രീമിയം', 'സ്വയം-സേവനം' ബാനറുകള്‍ സ്ഥാപിച്ചിരിക്കുന്നു. പ്രീമിയം സേവനം ഉപയോഗിക്കുന്ന വാഹനയാത്രക്കാര്‍ക്ക് അവരുടെ കാര്‍ വിന്‍ഡ്ഷീല്‍ഡുകള്‍ പരിചാരകര്‍ വൃത്തിയാക്കി നല്‍കുന്നതാണ്.

'ഞങ്ങളുടെ 'ഹലോ സമ്മര്‍' കാമ്പെയ്‌ന്‍ ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയത്താണ് ഇന്ധനം നിറച്ചു നല്‍കുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഞങ്ങളുടെ അഡ്‌നോക് വാലറ്റ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുഖകരമാക്കുന്നു. ജൂലൈ മാസത്തില്‍ എല്ലാ ഉപഭോക്താക്കളെയും പ്രൊമോഷനില്‍ ഉള്‍പ്പെടുത്തുന്നത് പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ട്. അഡ്‌നോക് വാലറ്റുമായി സൈന്‍ അപ്പ് ചെയ്യാനും ഓഗസ്റ്റില്‍ ആനുകൂല്യങ്ങള്‍ ആസ്വദിക്കാനും ഈ കാമ്പെയ്ന്‍ ഉപഭോക്താകള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്'.- സമ്മര്‍ കാമ്പെയ്‌നെ പരാമര്‍ശിച്ച്‌ അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ ആക്ടിംഗ് സിഇഒ സയീദ് മുബാറക് അല്‍ റഷ്ദി പറഞ്ഞു

Lets socialize : Share via Whatsapp