മകന്‍റെ ചിത്രങ്ങളും ഓര്‍മകളും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച്‌ ഷാര്‍ജ ഭരണാധികാരി

by Sharjah | 07-07-2019 | 838 views

ഷാര്‍ജ: ലണ്ടനില്‍ വെച്ച്‌ മരണപ്പെട്ട മകന്‍റെ ചിത്രങ്ങളും ഓര്‍മകളും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച്‌ ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി.  ഷെയ്ഖ് ഖാലിദിന്‍റെ കുട്ടിക്കാലം മുതലുള്ള വിവിധ പ്രായത്തിലുള്ള ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റു സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയും ഷാര്‍ജ ഭരണാധികാരി പുറത്തുവിട്ടത്. 

ലണ്ടനില്‍ ഫാഷന്‍ ഡിസൈനറായിരുന്ന ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി വസ്ത്ര വ്യാപാര രംഗത്ത് 'ഖാസിമി' എന്ന ബ്രാന്‍ഡും തുടങ്ങിയിരുന്നു.

39-കാരനായ അദ്ദേഹത്തിന്‍റെ മകന്‍ ഷെയ്ഖ് ഖാലിദ് കഴിഞ്ഞ ആഴ്ചയാണ് ലണ്ടനില്‍ വെച്ച്‌ മരിച്ചത്. ബുധനാഴ്ചയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. പ്രമുഖരടക്കം ആയിരങ്ങള്‍ സംസ്‌കാര ചടങ്ങുകളിലും പ്രാര്‍ഥനകളിലും പങ്കെടുത്തു.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by HH Shk Dr Sultan AlQasimi (@hhshkdrsultan) on

Lets socialize : Share via Whatsapp