യുഎഇ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്...

by General | 06-07-2019 | 493 views

അബുദാബി: യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലേക്ക്. ഞായറാഴ്ച അദ്ദേഹം എത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാനും കൂടുതല്‍ മേഖലകളില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് സന്ദര്‍ശനമെന്നാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഈ വര്‍ഷം മാര്‍ച്ചില്‍ അബുദാബിയില്‍ വെച്ചുനടന്ന ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഇന്ത്യയെ അതിഥി രാഷ്ട്രമായി യുഎഇ ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതായി അറിയിച്ചത്.

 
Lets socialize : Share via Whatsapp