ലുലു ഗ്രൂപ്പിന്‍റെ 139-ാമത് ശാഖ ഷാര്‍ജയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

by Business | 23-11-2017 | 463 views

ഷാര്‍ജ: ലുലു ഹൈപ്പറിന്‍റെ 139-ാമത് ശാഖ ഷാര്‍ജ ബുഹൈറയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഷാര്‍ജയിലെ അഞ്ചാമത്തേതുമായ ഹൈപ്പര്‍ മാര്‍ക്കറ്റ് ആണിത്. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ലുലു ബുഹൈറയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പ്രൌഢ ഗംഭീരമായ ഉദ്ഘാടന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി, സിഇഒ സൈഫി രൂപാവാല, എക്സിക്യുട്ടീവ് ഡയറക്ടര്‍ എം എ അഷ്റഫ് അലി, ഡയറക്ടര്‍ എം എ സലീം എന്നിവരും വിവിധ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.

ഷാര്‍ജ എക്സിക്യുട്ടീവ് കൌണ്‍സില്‍ അംഗം ഷെയ്ഖ് ഫഹീം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി പുതിയ ശാഖ ഉദ്ഘാടനം ചെയ്തു.
വീട്ടുപകരണങ്ങള്‍, ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളുടെ വിശാലമയായ ശേഖരമാണ് പുതിയ ശാഖയില്‍ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിന് ശേഷം അതിഥികള്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഒരുക്കിയ വിവിധ സൌകര്യങ്ങള്‍ ചുറ്റിക്കണ്ടു. ലോക നിലവാരത്തില്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും വേഗത്തില്‍ എത്തിപ്പെടാനുള്ള സൗകര്യത്തിലേക്ക് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളെ എത്തിക്കുക എന്നതാണ് തങ്ങളുടെ വികസന ലക്ഷ്യമെന്ന് ചെയര്‍മാന്‍ എം എ യൂസഫലി മാധ്യമങ്ങളോട് പറഞ്ഞു.

Lets socialize : Share via Whatsapp