പതിനെട്ട് വയസില്‍ താഴെയുള്ള മക്കളുമെത്ത് യു.എ.ഇ - ലേക്ക് സൗജന്യമായി പറക്കാം

by General | 04-07-2019 | 345 views

അബുദാബി: പതിനെട്ട് വയസില്‍ താഴെയുള്ള മക്കളുമെത്ത് യു.എ.ഇ യാത്ര ചെയ്യാനിരിക്കുന്ന മാതാപിതാക്കള്‍ക്ക് സന്തോഷ വാര്‍ത്ത. ടൂറിസ്റ്റ് വിസയില്‍ യു.എ.ഇ-യിലേക്ക് യാത്ര ചെയ്യുന്ന മാതാപിതാക്കള്‍ക്ക് 18 വയസിന് താഴെ പ്രായമുള്ള മക്കളുടെ വിസ സൗജന്യമായി ലഭിക്കും. ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് ഈ ആനുകൂല്യം. ഇനി മുതല്‍ എല്ലാ വര്‍ഷവും ഈ കാലയളവില്‍ മക്കള്‍ക്കുള്ള വിസ സൗജന്യമായിരിക്കും.

വിനോദ സഞ്ചാരത്തിനായി യു.എ.ഇ-യിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനായാണ് മക്കള്‍ക്കുള്ള സൗജന്യ വിസ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം മന്ത്രിസഭ പുറപ്പെടുവിച്ച ഉത്തരവ് ഇനി എല്ലാ വര്‍ഷവും നടപ്പാക്കാനാണ് ഫെഡറല്‍ അതോറിറ്റിയുടെ തീരുമാനം.

18 വയസിന് താഴെയുള്ള കുട്ടികള്‍ മാതാവിനോ പിതാവിനോ ഒപ്പം വരുമ്പോഴാണ് ഈ ആനുകൂല്യം ലഭിക്കുക. യാത്ര ചെയ്യുന്ന രക്ഷിതാവ് ടൂറിസ്റ്റ് വിസയിലായിരിക്കണം. രക്ഷിതാവിന്‍റെ വിസയുടെ കാലാവധി പ്രശ്‌നമല്ല. 30 ദിവസത്തെ ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ക്കും, 90 ദിവസത്തെ ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ക്കും ഈ ആനൂകൂല്യം ലഭിക്കും.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പിന്‍റെ www.ica.gov.ae എന്നിവ വഴിയോ, സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയോ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം. യു എ ഇ-യുടെ ദേശീയ വിമാനകമ്പനികളായ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്ലൈ ദുബൈ, എയര്‍അറേബ്യ എന്നിവ വഴി ടിക്കറ്റും വിസയും ലഭ്യമായിരിക്കും.

Lets socialize : Share via Whatsapp