യു.എ.ഇയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

by General | 22-11-2017 | 370 views

ദുബായ് : കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലില്‍ യുഎഇ-യില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഏഴുദിവസത്തെ തിരച്ചിലിനൊടുവില്‍ ഫുജൈറ-ഒമാന്‍ അതിര്‍ത്തി പ്രദേശമായ സരൂജ് ഡാമിനടുത്ത് നിന്നാണ് മൃതദേഹം കണ്ടുകിട്ടിയത്.

പത്തനംതിട്ട തടത്തില്‍ ജോയിയുടെ മകന്‍ ആല്‍ബര്‍ട്ട് ജോയിയുടെ മൃതദേഹമാണ് കണ്ടുകിട്ടിയത്. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ് ആല്‍ബര്‍ട്ട്.

Lets socialize : Share via Whatsapp