ഷാര്‍ജ ഭരണാധികാരിയുടെ മകന്‍ അന്തരിച്ചു, ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

by Sharjah | 02-07-2019 | 888 views

ഷാര്‍ജ: ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി (39) അന്തരിച്ചു. ലണ്ടനില്‍ വെച്ചായിരുന്നു അന്ത്യം. ഷാര്‍ജ അര്‍ബന്‍ പ്ലാനിങ് കൗണ്‍സില്‍ ചെയര്‍മാനാനായിരുന്നു അദ്ദേഹം. ലണ്ടനില്‍ വെച്ച്‌ ജൂലായ് ഒന്നിന് തിങ്കളാഴ്ചയായിരുന്നു മരണം എന്ന് റൂളേര്‍സ് കോര്‍ട്ട് പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു

ഭൗതിക ശരീരം യുഎഇ-യിലേക്കെത്തിക്കുന്നതിന്‍റെയും ഖബറടക്കത്തിന്‍റെയും തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. യു.എ.ഇ-യില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. 

അതേസമയം,  ഷാര്‍ജ ഭരണാധികാരിയുടെ മകന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. യുഎഇ-യുടെയും ഷാര്‍ജ ഭരണാധികാരിയുടെ കുടുംബത്തിന്‍റെയും ദുഃഖത്തില്‍ പങ്ക് ചേരുന്നു എന്നും മുഖ്യമന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചു.

മുഖ്യമന്തിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്..

ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ അകാല വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. യു.എ.ഇ-യുടെയും ഷാര്‍ജ ഭരണാധികാരിയുടെ കുടുംബത്തിന്‍റെയും ദുഃഖത്തില്‍ പങ്കു ചേരുന്നു.

Lets socialize : Share via Whatsapp