സൗദിയുമായുള്ള ബന്ധം ഊഷ്മളമാക്കുമെന്ന് അമേരിക്ക

by International | 01-07-2019 | 392 views

സൗദിയുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. വനിതകളുടെ മുന്നേറ്റത്തിനടക്കം ജാഗ്രതാ പൂര്‍വം ശ്രമം നടത്തിയ നല്ല സുഹൃത്താണ് സൗദി കിരീടാവകാശിയെന്നും ട്രംപ് പറഞ്ഞു. വിവിധ മേഖലകളില്‍ അമേരിക്കയുമായി സഹകരണം തുടരുമെന്ന് കിരീടാവകാശിയും മറുപടി പറഞ്ഞു.

തന്‍റെ സുഹൃത്താണ് കിരീടാവകാശിയെന്ന് പറഞ്ഞാണ് ട്രംപ് ജി-ട്വന്‍റി ഉച്ചകോടിയ്ക്കിടെ സൗദിയുമായി ചര്‍ച്ച നടത്തിയത്. വിവാദ വിഷയങ്ങള്‍ തള്ളിയ ട്രംപ്, സൗദിയുമായി കൂടുതല്‍ സഹകരണ താല്‍പര്യവും അറിയിച്ചു. അമേരിക്കന്‍ പിന്തുണയ്ക്ക് കിരീടാവകാശി നന്ദി പറഞ്ഞു.

സൗദി വാങ്ങിയ ആയുധക്കോപ്പുകള്‍ വഴി കൂടുതല്‍ ജോലികള്‍ തന്‍റെ രാജ്യത്തിന് ലഭിച്ചെന്നും അദ്ദേഹം വിശദീകരിച്ചു. കൂടുതല്‍ ഇടപാടുകള്‍ സൗദിയും അമേരിക്കയും തമ്മിലുണ്ടാകുമെന്ന ധാരണയിലാണ് യോഗം അവസാനിച്ചത്.

Lets socialize : Share via Whatsapp