സൗദിയുടെ എണ്ണ ഇതര പദ്ധതികള്‍ക്ക് ജപ്പാന്‍റെ പിന്തുണ

by Business | 01-07-2019 | 609 views

സൗദിയുടെ എണ്ണേതര വരുമാനം ലക്ഷ്യം വെച്ചുള്ള പദ്ധതികള്‍ക്ക് ജപ്പാന്‍ പിന്തുണ പ്രഖ്യാപിച്ചു. വിവിധ പദ്ധതികളില്‍ റിയാദില്‍ ജപ്പാന്‍റെ നിക്ഷേപമുണ്ടാകും. പ്രധാനമന്ത്രി ഷിന്‍സോ ആബേയുമായി സൗദി കിരീടാവകാശിയാണ് കൂടിക്കാഴ്ച നടത്തിയത്.

ജി ട്വന്‍റി ഉച്ചകോടിക്ക് ശേഷം നടന്ന കൂടിക്കാഴ്ചയിലാണ് ജപ്പാന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. റിയാദിലുള്‍പ്പെടെ വിവിധ നിക്ഷേപ, വന്‍കിട പദ്ദതികളില്‍ ജപ്പാന്‍ സൗദിയുമായി സഹകരിക്കും. ശാസ്ത്ര സാങ്കേതിക മേഖലയിലും വിനോദ രംഗത്തും പിന്തുണയുണ്ടാകും.

ഉച്ചകോടിക്ക് ശേഷം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തി. രാജ്യത്തെ പ്രധാന ചരിത്ര കേന്ദ്രങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു.

Lets socialize : Share via Whatsapp