ഷാര്‍ജയില്‍ ജോലിസ്ഥലത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

by Sharjah | 21-11-2017 | 485 views

ഷാര്‍ജ: ഷാര്‍ജയില്‍ ജോലി സ്ഥലത്ത് 23 വയസുകാരനായ നേപ്പാള്‍ സ്വദേശി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വ്യവസായ മേഖലാ പ്രദേശമായ നമ്പര്‍ ആറില്‍ തിങ്കളാഴ്ചയാണ് സംഭവം. തൂങ്ങിയ നിലയില്‍ കണ്ട യുവാവിനെ ഉടന്‍ തന്നെ കെട്ടഴിച്ച്‌ ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് സഹജോലിക്കാര്‍ പോലീസിനോട് പറഞ്ഞു. വിവരം അറിഞ്ഞ ഉടന്‍ പോലീസ് സ്ഥലത്തെത്തുകയും യുവാവിന്‍റെ മൃതദേഹം നീക്കം ചെയ്യുകയും പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ആത്മഹത്യ തന്നെയാണെന്നാണ് കരുതുന്നതെന്നും പോലീസ് വ്യക്തമാക്കി.

Lets socialize : Share via Whatsapp