ഖത്തറില്‍ എത്തുന്ന വിദേശികള്‍ക്ക് സമ്പൂര്‍ണ മെഡിക്കല്‍ പരിശോധന നടത്താനായി പുതിയ സംവിധാനം

by General | 20-11-2017 | 402 views

ദോഹ: ഖത്തറില്‍ എത്തുന്ന വിദേശികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ തീരുമാനങ്ങളുമായി ഖത്തര്‍ മന്ത്രാലയം. ജോലിക്കായി രാജ്യത്തേക്ക് എത്തുന്നവര്‍ക്ക് സ്വദേശത്ത്  ബയോമെട്രിക് ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ മെഡിക്കല്‍ പരിശോധന നടത്താനായി പുതിയ സംവിധാനം നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. മന്ത്രാലയം നിയോഗിക്കുന്ന പ്രത്യേക ഏജന്‍സിയുടെ കീഴില്‍ ജോലിക്കായി എത്തുന്നവര്‍ക്ക് സ്വദേശത്ത് വെച്ച് തന്നെ മെഡിക്കല്‍ പരിശോധന നടത്താനുള്ള സംവിധാനമാണ് നിലവില്‍ വരുന്നത്.

ആദ്യ ഘട്ടത്തില്‍ ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ഫിലിപ്പൈന്‍സ്, ടൂണീഷ്യ, ബംഗ്ലാദേശ്, ഇന്‍ഡോനേഷ്യ എന്നീ എട്ട് രാജ്യങ്ങളിലാണ് പുതിയ നടപടി പ്രാബല്യത്തിലാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പ്രതിനിധികള്‍ അറിയിച്ചു. പരിശോധനാ കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ മുംബൈ, ഡല്‍ഹി, കൊച്ചി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്നൗ എന്നിവിടങ്ങളിലാണ് പ്രവര്‍ത്തിക്കുക. കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണ് കേന്ദ്രമുള്ളത്. പുതിയ നടപടി അടുത്ത നാല് മാസത്തിനുള്ളില്‍ പ്രാബല്യത്തിലാകും.

Lets socialize : Share via Whatsapp