പ്രഥമ ദുബായ് ഹാഫ് മാരത്തണ്‍ ഒക്ടോബറില്‍

by Sports | 28-06-2019 | 2058 views

ദുബായ്: പ്രഥമ ദുബായ് ഹാഫ് മാരത്തണിന്‍റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്‍റെ ഭാഗമായി ഇന്‍റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്‍ററിനോട് ചേര്‍ന്നാണ് ഒക്ടോബര്‍ 25-ന് മാരത്തണ്‍ നടത്തുന്നത്.

ദുബായ് സ്പോര്‍ട്‌സ് കൗണ്‍സില്‍ ഇന്‍റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക്സ് ഫെഡറേഷനുമായി ചേര്‍ന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. ഗേറ്റ് ബില്‍ഡിങ്ങിന് മുന്നില്‍ നിന്ന് ആരംഭിക്കുന്ന മാരത്തണ്‍ ദുബായിലെ ഏറ്റവും മനോഹരമായ നിര്‍മിതികളുടെ അരികിലൂടെയാവും കടന്നുപോകുന്നത്. ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ഓട്ടക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി.

ജനങ്ങള്‍ക്കിടയില്‍ ആരോഗ്യ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുബായ് നഗരത്തിന്‍റെ ഏറ്റവും മനോഹരമായ ഭാഗത്ത് ഇത്ര വലിയ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ദുബായ് സ്പോര്‍ട്‌സ് കൗണ്‍സില്‍ ഡയറക്ടര്‍ ഖാലിദ് അലി അല്‍ അവാര്‍ പറഞ്ഞു. പ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ 16-19, 20-29, 30-39, 40-49, 50-59, 60-ന് മുകളില്‍ എന്നിങ്ങനെ തരംതിരിച്ചായിരിക്കും ഓട്ടം. 5, 10, 21 കിലോമീറ്ററുകള്‍ ദൈര്‍ഘ്യമുള്ള വ്യത്യസ്ത മാരത്തണായിരിക്കും പ്രായത്തിനനുസരിച്ച്‌ നടത്തുന്നത്. അഞ്ച് കിലോമീറ്റര്‍ മാരത്തണില്‍ പങ്കെടുക്കുന്നതിന് 125 ദിര്‍ഹം, 10 കിലോമീറ്റര്‍ മാരത്തണിന് 175 ദിര്‍ഹം, 21 കിലോമീറ്ററിന് 275 ദിര്‍ഹം എന്നിങ്ങനെയാണ് റജിസ്‌ട്രേഷന്‍ ഫീസ്. www.hopasports.com എന്ന വെബ് വിലാസത്തില്‍ രജിസ്‌ട്രേഷന്‍ നടത്താം.

Lets socialize : Share via Whatsapp