ബുര്‍ജ് ഖലീഫയില്‍ 3 മിനിറ്റ് പരസ്യം നല്‍കാന്‍ 3.5 ലക്ഷം ദിര്‍ഹം... എന്നിട്ടും പരസ്യം ചെയ്യാന്‍ വന്‍കിട ബ്രാന്‍ഡുകളുടെ മത്സരം

by Business | 26-06-2019 | 697 views

ദുബായ്: ബുര്‍ജ് ഖലീഫയില്‍  വാരാന്ത്യമൊഴികെയുള്ള തിരക്കേറിയ ദിവസങ്ങളില്‍ 3 മിനിറ്റ് പരസ്യം നല്‍കാന്‍ 3.5 ലക്ഷം ദിര്‍ഹം.  അതായത് ഏകദേശം 66.08 ലക്ഷം രൂപ. വാരാന്ത്യദിനങ്ങളില്‍ രാത്രി 8 മുതല്‍ 10 വരെ ഒരു മിനിറ്റ് പരസ്യം നല്‍കാന്‍ 1.16 ലക്ഷം ദിര്‍ഹം (21.8 ലക്ഷം രൂപ) നല്‍കണം. വാരാന്ത്യദിനങ്ങളിലടക്കം ദിവസവും 3 മിനിറ്റ് പരസ്യം നല്‍കണമെങ്കില്‍ 5 ലക്ഷം ദിര്‍ഹമാണ് (ഏകദേശം 94ലക്ഷം രൂപ) പ്രത്യേക നിരക്ക്. നികുതിയും ഉണ്ടാകും.

ഇത്രയും ഉയര്‍ന്ന തുക ഈടാക്കിയിട്ടും നിര്‍മിതിയില്‍ പരസ്യം ചെയ്യാന്‍ വന്‍കിട ബ്രാന്‍ഡുകള്‍ ഇപ്പോള്‍ മത്സരിക്കുകയാണ്. 160 നിലകളിലായി 828 മീറ്റര്‍ ഉയരമുള്ള കെട്ടിടം 95 കിലോമീറ്റര്‍ ദൂരെ നിന്നു കാണാനാവും. ലോകമെങ്ങും നിന്നുള്ള സഞ്ചാരികള്‍ തേടിയെത്തുന്നു എന്നതും കെട്ടിടത്തിനോടുള്ള വന്‍കിട ബ്രാന്‍ഡുകളുടെ പ്രിയം വര്‍ധിപ്പിക്കുന്നു. എച്ച്‌ ഡി സാങ്കേതികവിദ്യയിലുള്ള പരസ്യമാണ് ലോകത്തിന്‍റെ തലപ്പൊക്കത്തില്‍ തെളിയുക. Ad in burj khalifa

Lets socialize : Share via Whatsapp