അടിയന്തര വാഹനങ്ങള്‍ പിന്നിലുണ്ടെന്ന് അറിയാന്‍ വണ്ടിയിലെ റേഡിയോ

by Sharjah | 24-06-2019 | 916 views

ഷാര്‍ജ: ഷാര്‍ജയില്‍ ആംബുലന്‍സും പോലീസ് വാഹനവുമുള്‍പ്പെടെയുള്ള അടിയന്തര വാഹനങ്ങള്‍ പിന്നിലുണ്ടെന്ന് അറിയാന്‍ വണ്ടിയിലെ റേഡിയോ മതി.

അടിയന്തര വാഹനങ്ങള്‍ എത്തിയിട്ടുണ്ടെന്നത് റേഡിയോ സന്ദേശമായി പ്രക്ഷേപണം ചെയ്യാനുള്ള ഉപകരണം ഷാര്‍ജ പോലീസ് പുറത്തിറക്കി. എമര്‍ജന്‍സി-പെട്രോള്‍ വാഹനങ്ങള്‍ അടുത്തെത്തിയിട്ടുണ്ടെന്നും വഴി മാറണമെന്നും ഇതുവഴി ഡ്രൈവര്‍മാര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. അടിയന്തര ഘട്ടങ്ങളില്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് ഏറ്റവും വേഗം ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയണമെന്നതാണ് പുതിയ ഉപകരണം ലക്ഷ്യമിടുന്നത്.

Lets socialize : Share via Whatsapp