സൗദിയില്‍ വിവിധ നഗരങ്ങളിലായി 63 സിനിമാ സ്‌ക്രീനുകള്‍ സ്ഥാപിക്കാന്‍ സിനിപോളിസ്

by Entertainment | 21-06-2019 | 1685 views

റിയാദ്: സൗദിയില്‍ വിവിധ നഗരങ്ങളിലായി 63 സിനിമാ സ്‌ക്രീനുകള്‍ സ്ഥാപിക്കാന്‍ ലാറ്റിന്‍ അമേരിക്കയിലെ സിനിമാ പ്രദര്‍ശകരനായ സിനിപോളിസ് തീരുമാനിച്ചു. റിയാദ്, ജിദ്ദ, ദമാം, ജിസാന്‍, നജ്‌റാന്‍ എന്നിവിടങ്ങളിലായാണ് സിനിപോളിസ് തിയേറ്ററുകള്‍ പണിയുന്നത്. ഇതില്‍ ആദ്യത്തേത് ദമാമിലെ ലുലുമാളില്‍ അടുത്ത വര്‍ഷം ആദ്യം തന്നെ ഉദ്ഘാടനം ചെയ്യും. 300 ദശലക്ഷം ഡോളറാണ് സിനിപോളിസ് സിനിമാ പദ്ധതിക്കായി മുതല്‍ മുടക്കുന്നത്.

Lets socialize : Share via Whatsapp