10 കോടി മറി കടന്ന് 'ഉണ്ട' നാളെ ജിസിസി - യിലേക്ക്

by Entertainment | 18-06-2019 | 3111 views

മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രം 'ഉണ്ട' മോളിവുഡിനെ അമ്പരപ്പിക്കുന്ന തരത്തിലുള്ള വിജയമാണ് നേടുന്നത്. ചിത്രം നാളെ ജിസിസി രാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തും. ഖാലിദ് റഹ്മാന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വന്‍ പ്രൊമോഷനുകളോ ഫാന്‍സ് ഷോകളോ ഒന്നുമില്ലാതെയാണ് ചിത്രം വിജയത്തിലേക്ക് കുതിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ 10 കോടി രൂപയ്ക്ക് കളക്ഷന്‍ ചിത്രം നേടിയെന്നാണ് വിലയിരുത്തല്‍.

Lets socialize : Share via Whatsapp