അബുദാബി ഹുദൈറിയത് ഐലന്‍ഡില്‍ പുതിയ മൈതാനങ്ങള്‍ തുറന്നു

by Sports | 18-06-2019 | 2394 views

അബുദാബി ഹുദൈറിയത് ഐലന്‍ഡില്‍ പുതിയ മൈതാനങ്ങള്‍ തുറന്നു. ബീച്ച്‌ വോളിബോള്‍, ഫുട്‍ബോള്‍, ടെന്നീസ് എന്നിവയ്ക്കായി ഇരുപതോളം മൈതാനങ്ങളാണ് തുറന്നത്.

കായിക വിനോദങ്ങളിലേക്ക് ജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആധുനിക രീതിയിലുള്ള മൈതാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. അല്‍ ബതീന്‍ ബീച്ചിനോട് ചേര്‍ന്നുള്ള പാലം കയറി ഇറങ്ങിയതാണ് ഹുദൈറിയതിലെ മൈതാനങ്ങളില്‍ എത്തുക. ബീച്ചിലെയും സൗകര്യങ്ങളും മൈതാനങ്ങളും ഉപയോഗിക്കുന്നതിന് പ്രത്യേക ഫീസ് ഒന്നും തന്നെ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അബുദാബി മുന്‍സിപ്പാലിറ്റി അറിയിച്ചു.

ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നാല് ബീച്ച്‌ ഫുട്‍ബോള്‍ കോര്‍ട്ട്, നാല് ഫുട്‍ബോള്‍ മൈതാനങ്ങള്‍, ആറ് വോളിബോള്‍ കോര്‍ട്ട്, നാലുവീതം ബാസ്കറ്റ് ബോള്‍, ടെന്നീസ് കോര്‍ട്ടുകള്‍ എന്നിവയാണ് ഇവിടെയുള്ളത്. രാവിലെ എട്ട് മണി മുതല്‍ അര്‍ദ്ധരാത്രി വരെ മൈതാനങ്ങള്‍ തുറന്നിടും.

Lets socialize : Share via Whatsapp