
ദുബായ്: ഭിന്നശേഷിക്കാർക്ക് ദുബായ് പാർക്കിൽ സൗജന്യ പ്രവേശനം ഒരുക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലുള്ള ‘എന്റെ സമൂഹം എല്ലാവർക്കുമുള്ള സ്ഥലം’ എന്ന പദ്ധതിയോട് ചേർന്നാണ് നടപടി. 2020-ഓടെ ഭിന്നശേഷിക്കാർക്ക് സൗകര്യവും സൗഹൃദവുമായ നഗരം സൃഷ്ടിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. കൂടാതെ അവർക്കൊപ്പം രണ്ട് സഹായികൾക്കും പ്രവേശനം സൗജന്യമായിരിക്കും. നിശ്ചയ ദാർഢ്യമുള്ളവർക്ക് പിന്തുണയും, ജീവിക്കാനുള്ള അവസരവും നൽകാൻ വേണ്ട നടപടി സ്വീകരിക്കാനുള്ള സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.