എമിറേറ്റില്‍ പുതിയ സൗകര്യങ്ങളോടുകൂടിയ ഫ്ലൈറ്റ് ട്രെയ്നിങ് അക്കാദമിക്ക് തുടക്കം കുറിച്ചു

by Dubai | 16-11-2017 | 500 views


ദുബായ്: എമിറേറ്റില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടി വൈമാനിക പരിശീലനകേന്ദ്രം പ്രവർത്തനമാരംഭിച്ചു. ഇതിനായി 1,64,000 ചതുരശ്ര അടിയിൽ വിശാലമായ സ്ഥലത്ത് 1,800 മീറ്റർ നീളമുള്ള റൺവേയും പ്രത്യേക എയർ ട്രാഫിക് കൺട്രോൾ ടവറും അക്കാദമി തയ്യാറാക്കിയിരിക്കുന്നു. വ്യോമയാന മേഖലയുടെ ഭാവി വികസനം മുന്നിൽ കണ്ടാണ് പരിശീലനം നൽകുന്നത്. യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ദുബായ് എയർ ഷോയോട് അനുബന്ധിച്ച് എമിറേറ്റ്സ് ഫ്ലൈറ്റ് ട്രെയ്നിങ് അക്കാദമി ഉദ്ഘാടനം ചെയ്തത്.

 

Lets socialize : Share via Whatsapp