ഖത്തര്‍ ലോകകപ്പിന്‍റെ ആകെ ബജറ്റ്​ ആ​റ് ബി​ല്യ​ണ്‍ ഡോ​ള​ര്‍

by Sports | 12-06-2019 | 2481 views

ദോ​ഹ: 2022 ഫി​ഫ ലോ​ക​ക​പ്പി​നാ​യുള്ള ഖത്തറി​​ന്‍റെ ആകെ ബജറ്റ്​ ഏ​ക​ദേ​ശം ആ​റു ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റേത്​. ലോ​ക​ക​പ്പ് സം​ഘാ​ട​ന ചു​മ​ത​ല​യു​ള്ള സു​പ്രീം​ക​മ്മി​റ്റി ഫോ​ര്‍ ഡെ​ലി​വ​റി ആ​ന്‍ഡ്​ ലെ​ഗ​സി​യു​ടെ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഹ​സ​ന്‍ അ​ല്‍ത​വാ​ദി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഖ​ത്ത​ര്‍ നി​ര്‍മി​ക്കു​ന്ന സ്റ്റേ​ഡി​യ​ങ്ങ​ള്‍ക്കും മ​റ്റു സൗ​ക​ര്യ​ങ്ങ​ള്‍ക്കു​മാ​യു​ള്ള ബ​ജ​റ്റാ​യി ക​ണ​ക്കാ​ക്കുന്നതാണ്​ ഈ തുക. സ്റ്റേ​ഡി​യ​ങ്ങ​ള്‍ക്കു പു​റ​മെ പ​രി​ശീ​ല​ന ഗ്രൗ​ണ്ടു​ക​ള്‍, അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ​യു​ള്‍പ്പ​ടെ​യു​ള്ള​വ​യു​ടെ നി​ര്‍മാ​ണ​ത്തി​നാ​യാ​ണ് ഇ​ത്ര​യ​ധി​കം തു​ക നീ​ക്കി​വെ​ച്ചി​രി​ക്കു​ന്ന​ത്. റ​ഷ്യ​ന്‍ വാ​ര്‍ത്താ ഏ​ജ​ന്‍സി​യാ​യ 'സ്പു​ട്നി​ക്കി'ന്​ ന​ല്‍കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ല്‍ത​വാ​ദി ഇ​ക്കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച​ത്. 2018 ഫി​ഫ ലോ​ക​ക​പ്പ് സം​ഘാ​ട​ന​ത്തി​​​ന്‍റെ അ​നു​ഭ​വ​സ​മ്പ​ത്ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നാ​യി റ​ഷ്യ​യു​മാ​യി തു​ട​ര്‍ച്ച​യാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​വ​രു​ന്ന​താ​യും അ​ല്‍ത​വാ​ദി പ​റ​ഞ്ഞു.

റ​ഷ്യ​യു​മാ​യി ആ​ശ​യ​വി​നി​മ​യ​ത്തി​ന് ഖ​ത്ത​ര്‍ വ​ലി​യ താ​ല്‍പ​ര്യ​മാ​ണ് പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. റ​ഷ്യ​യു​ടെ അ​നു​ഭ​വ​ങ്ങ​ളി​ല്‍ നി​ന്നും പ്ര​യോ​ജ​നം ഉ​ള്‍ക്കൊ​ള്ളു​ന്ന​തി​ന് സ​ന്ന​ദ്ധ​മാ​ണ്. സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ല്‍ റ​ഷ്യ​യു​മാ​യി സ​ഹ​ക​ര​ണ​മു​ണ്ട്. വ​ഖ്റ​യി​ലെ അ​ല്‍ജ​നൂ​ബ് സ്റ്റേ​ഡി​യ​ത്തി​​​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ള​യി​ല്‍ റ​ഷ്യ​യി​ല്‍ നി​ന്നു​ള്ള സംഘം ഉണ്ടായിരുന്നുവെന്ന കാ​ര്യം അ​ല്‍ത​വാ​ദി ഓര്‍മിച്ചു. ഖത്തറി​​ന്‍റെ ലോ​ക​ക​പ്പി​നാ​യു​ള്ള നി​ര്‍മാ​ണ ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ രാ​ജ്യ​ത്ത് ഗു​ണ​പ​ര​മാ​യ സാമ്പത്തി​ക മു​ന്നേ​റ്റ​ങ്ങ​ള്‍ക്ക് ഊ​ര്‍ജം പ​ക​രു​ന്നു​ണ്ട്. ഉ​ദാ​ഹ​ര​ണ​ത്തി​ന് ദോ​ഹ മെ​ട്രോ രാ​ജ്യ​ത്തി​ന് ഗു​ണ​പ​ര​മാ​യ പ്ര​തി​ഫ​ല​ന​ങ്ങ​ളാ​ണു​ള​വാ​ക്കി​യ​ത്. ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന​ സൗ​ക​ര്യ​വി​ക​സ​ന​ത്തി​​​ന്‍റെ കാ​ര്യ​ത്തി​ലാ​യാ​ലും തൊ​ഴി​ലു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന കാ​ര്യ​ത്തി​ലാ​യാ​ലും ദോ​ഹ മെ​ട്രോ ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ സൃ​ഷ്​ടി​ച്ചി​ട്ടു​ണ്ട്. ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ വ​ലി​യ ചു​വ​ടു​വെപ്പാ​ണ് ദോ​ഹ മെ​ട്രോ. രാ​ജ്യ​ത്തി​​​ന്‍റെ സ​മ്പ​ദ്ഘ​ട​ന​യി​ലും ഗു​ണ​പ​ര​മാ​യ പ്ര​തി​ഫ​ല​ന​ങ്ങ​ള്‍ സൃ​ഷ്​ടി​ക്കാ​ന്‍ ദോ​ഹ മെ​ട്രോ​ക്ക് സാ​ധി​ക്കു​ന്നു​ണ്ട്.

Lets socialize : Share via Whatsapp