കുവൈറ്റില്‍ സൂര്യാഘാതത്തെ തുടര്‍ന്ന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു ; മരിച്ചത് പ്രവാസി യുവാവ്‌

by International | 12-06-2019 | 299 views

കുവൈറ്റ്: കുവൈറ്റില്‍ സൂര്യാഘാതത്തെ തുടര്‍ന്ന് ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. സുറ പ്രദേശത്ത് ഇന്നലെയാണ് സംഭവം. ഈജിപ്ത് സ്വദേശിയായ യുവാവാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട് .

തുറന്ന പ്രദേശത്ത് ദീര്‍ഘ നേരം ജോലി ചെയ്തിരുന്ന ഇയാള്‍ തിരികെ നടന്നു പോകുന്നതിനിടെയാണ് സൂര്യാഘാതം ഏറ്റത്. വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയെങ്കിലും യുവാവ് മരണപ്പെട്ടിരുന്നു .

മൃതദേഹത്തിനടുത്ത് ഇയാള്‍ പണി ആയുധങ്ങളും കിടന്നിരുന്നു. സൂര്യനു കീഴില്‍ ദീര്‍ഘനേരം നിന്നത് മൂലമാണ് താപാഘാതം ഏറ്റതെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കിയത്.

Lets socialize : Share via Whatsapp