ഖത്തറിലെ ആദ്യ ബാങ്ക് ലയനം

by Business | 11-06-2019 | 1000 views

ദോഹ : ജി.സി.സി-യിലെ ഏറ്റവും വലിയ ഇസ്‍ലാമിക ബാങ്ക് ഉടന്‍ ഖത്തറില്‍ പ്രവര്‍ത്തന സജ്ജമാകും. നിലവില്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ ബാങ്ക് ഓഫ് ഖത്തര്‍ ബര്‍വ ബാങ്കില്‍ ലയിച്ച്‌ പുതിയ ബാങ്കായി പ്രവര്‍ത്തനം തുടങ്ങുന്നതോടെയാണ് ഇതിന് തുടക്കം .

ഖത്തറിലെ ഇന്‍റര്‍നാഷണല്‍ ബാങ്ക് ഓഫ് ഖത്തറും ബര്‍വ ബാങ്കില്‍ ലയിച്ച്‌ പുതിയ ബാങ്കായി തുടങ്ങുന്നതിനുള്ള നിയമനടപടികള്‍ കഴിഞ്ഞ ഏപ്രില്‍ 21-ന് പൂര്‍ത്തിയായിരുന്നു. ഇതിന്‍റെ സാങ്കേതിക നടപടിക്രമങ്ങള്‍ കൂടി അവസാനിക്കുമ്പോള്‍ ജി.സി.സി-യിലെ ഏറ്റവും വലിയ ഇസ്‍ലാമിക ബാങ്ക് എന്ന പദവി ബര്‍വ ബാങ്കിന് ലഭിക്കുമെന്നാണ് അധികൃതരുടെ നിരീക്ഷണം .

Lets socialize : Share via Whatsapp