യുഎഇ രാജകുടുംബാംഗം അന്തരിച്ചു

by General | 11-06-2019 | 521 views

റാസല്‍ഖൈമ: രാജകുടുംബാംഗം ശൈഖ അയിഷ ബിന്‍ത് മാജിദ് ബിന്‍ നാസര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അന്തരിച്ചു. കഴിഞ്ഞ ദിവസം നടന്ന മയ്യത്ത് നമസ്കാര ചടങ്ങുകള്‍ക്ക് കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി നേതൃത്വം നല്‍കി. റാസല്‍ഖൈമയിലെ ഉറൈബിയിലാണ് ഖബറടക്കിയത്.

റാസല്‍ഖൈമ രാജകുടുംബാംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, അറബ്-മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തു.

Lets socialize : Share via Whatsapp