
ഷാര്‍ജ: ഷാര്‍ജയില്‍ ചൊവ്വാഴ്ച ഉച്ചയോടെ അല്‍ജുബൈലില്‍ 'ബേഡ്സ് ആന്‍ഡ് ആനിമല്‍' മാര്‍ക്കറ്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറാണ് കത്തി നശിച്ചത്. വാഹനയുടമ പുറത്തിറങ്ങി പോയ ശേഷമാണ് തീപിടിച്ചത്. അതിനാല്‍ ആളപായം ഉണ്ടായില്ല. അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തിയെങ്കിലും വാഹനം പൂര്‍ണമായും കത്തി നശിച്ചിരുന്നു. ചൂടുകാലത്ത് വാഹനങ്ങള്‍ അഗ്നിക്കിരയാകുന്നത് പതിവാണ്. ഇന്നലെ ചൂട് കുറവായിരുന്നു എന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.